ബൈക്ക് ഓടിക്കൊണ്ടിരിക്കുമ്ബോള്‍ അതിലിരുന്ന് അപകടകരമാംവിധം റൊമാന്‍സ് ചെയ്തതിന്റെ വീഡിയോ വൈറലായ പല സംഭവങ്ങളും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങളില്‍ കടുത്ത നടപടികളുമായി പൊലീസും എത്താറുണ്ട്. സമാനമായൊരു സംഭവമാണ് രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ പ്രണയാതുരമായി കറങ്ങി നടക്കുന്ന കപ്പിള്‍സിന്റെ ‘റൊമാന്‍സ്’ വീഡിയോ ആണ് അതിവേഗം വൈറലായിരിക്കുന്നത്.

ഹോളിയുടെ തലേദിവസമാണ് സംഭവം. ബൈക്കിന്റെ മുന്നില്‍ ടാങ്കിന് മുകളില്‍ റൈഡറായ യുവാവിന് മുഖാമുഖം യുവതിയും ഇരുന്നാണ് യാത്ര. എന്തായായാലും ട്രാഫിക് നിയമങ്ങള്‍ പരസ്യമായി ലംഘിച്ചുള്ള യുവാക്കളുടെ ‘റൊമാന്‍സിംഗ് സ്റ്റണ്ട്’ പിന്നില്‍ സഞ്ചരിച്ച കാര്‍ യാത്രക്കാര്‍ വൃത്തിക്ക് പകര്‍ത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നതും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബി2 ബൈപ്പാസിലാണ് സംഭവമെന്നും ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്ബര്‍ പരിശോധിച്ച്‌ പ്രതികളായ കപ്പിള്‍സിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചതായും വൈകാതെ ഇരുവര്‍ക്കും പിഴ ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരിയില്‍ അജ്മീറിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നഗരത്തിലൂടെ സമാനമായ രീതിയില്‍ ‘കിസ്സിങ് സ്റ്റണ്ട്’ നടത്തിയതായിരുന്നു സംഭവം.

ബൈക്കിന്റെ പെട്രോള്‍ ടാങ്കിന് മുകളിലിരുന്നായിരുന്നു ഈ അപകടയാത്രയും. ഇതും കാമറയില്‍ കുടുങ്ങി വൈറലായിരുന്നു. അജ്മീറില്‍ നിന്ന് പുഷ്‌കറിലേക്കുള്ള വഴിയിലായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനുവരിയില്‍ സമാനമായ സംഭവത്തില്‍ ഛത്തീസ്ഗഡില്‍ ഒരാള്‍ മോഷ്ടിച്ച ബൈക്കില്‍ കാമുകിയുമായി പ്രണയ സ്റ്റണ്ട് നടത്തിയത് ക്യാമറയില്‍ പതിഞ്ഞിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇരുവരും അറസ്റ്റിലായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക