ടൂവീലര്‍ ലൈസന്‍സ് നേടിയതിന് പിന്നാലെ നടി മഞ്ജു വാര്യര്‍ ബിഎംഡബ്ല്യു ആര്‍1250ജിഎസ് ബൈക്ക് സ്വന്തമാക്കിയിരുന്നു. ആഗ്രഹിച്ചു സ്വന്തമാക്കിയ ബൈക്കുമായി റൈഡിനിറങ്ങിയ മഞ്ജുവിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഒപ്പം നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറുമുണ്ട്.

“ഞാന്‍ അഭിമുഖീകരിക്കാത്ത ഭയങ്ങള്‍ എന്റെ പരിമിതികളായി മാറുന്നു. നല്ല സുഹൃത്തുക്കളായും ക്ഷമാശീലരായ ഗൈഡുകളായും എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി,” സൗബിനു നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍ കുറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു 1250 ജിഎസ് എന്ന ബൈക്ക് ആണ് നടി സ്വന്തമാക്കിയിരിക്കുന്നത്. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കിന് 28 ലക്ഷം രൂപയാണ് വില. ബൈക്ക് വാങ്ങാനും ഓടിക്കാനുമുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ച്‌ മഞ്ജു വാര്യര്‍ ലൈസന്‍സ് എടുക്കുന്ന വേളയില്‍ പറഞ്ഞിരുന്നു. സൗബിനും അടുത്തിടെ ബി എം ഡബ്ല്യൂ ജി എസ് ട്രോഫി എഡിഷന്‍ ആര്‍1250 ജിഎസ് സ്വന്തമാക്കിയിരുന്നു.

എന്തായാലും ഇരുവരുടെയും ചിത്രങ്ങള്‍ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.ംമഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത വെള്ളരി പട്ടണമാണ് ഒടുവില്‍ തിയേറ്ററിലെത്തിയ മഞ്ജു വാര്യരുടെയും സൗബിന്‍ ഷാഹിറിന്റെയും ചിത്രം. സഹോദരങ്ങളായിട്ടാണ് ഇരുവരും ചിത്രത്തില്‍ അഭിനയിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക