സോഷ്യല്‍മീഡിയയില്‍ സ്ത്രീയായ ആള്‍മാറാട്ടം നടത്തി യുവതികളെ കബളിപ്പിക്കുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്ത ഐടി ജീവനക്കാരനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ദിലീപ് പ്രസാദ് എന്ന 28കാരനെയാണ് പൊലീസ് കുടുക്കിയത്. ‘മോണിക്ക’, ‘മാനേജര്‍’ എന്നീ അപരനാമങ്ങള്‍ ഉപയോഗിച്ച്‌ സോഷ്യല്‍ മീഡിയയിലൂടെ ഐടി മേഖലയില്‍ ജോലി നല്‍കാമെന്ന് വ്യാജവാഗ്ദാനം നല്‍കി ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

13 യുവതികള്‍ ഇയാളുടെ കെണിയില്‍ വീണെന്നും പൊലീസ് വ്യക്തമാക്കി. ഫോട്ടോ ഷെയറിങ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചത്. തൊഴില്‍രഹിതരോ ജോലി അന്വേഷിക്കുന്നവരോ ആയ സ്ത്രീകളെയാണ് ഇയാള്‍ ഉന്നമിട്ടത്. ‘മോണിക്ക’, ‘മാനേജര്‍’ എന്നീ പേരിലാണ് ചാറ്റ് ചെയ്തത്. ഐടി മേഖലയില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ യുവതികളെ വശീകരിച്ചത്. യുവതികളെ ജോലി വാഗ്ദാനം നല്‍കി ഹോട്ടല്‍ മുറികളില്‍ എത്തിച്ച്‌ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടാതെ ദൃശ്യങ്ങള്‍ കാമറയില്‍ ചിത്രീകരിക്കുകയും അത് ഉപയോഗിച്ച്‌ അവരെ വീണ്ടും ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തു. നല്ല ശമ്ബളം വാങ്ങുന്ന ജോലിയാണ് ഇയാള്‍ ചെയ്തിരുന്നതെന്നും പണത്തിനല്ല, ലൈംഗിക വൈകൃതത്തിന് വേണ്ടിയാണ് യുവതികളെ കെണിയിലാക്കിയതെന്ന് ഡിസിപി സി കെ ബാബ പറഞ്ഞു. ഐപിസി സെക്ഷന്‍ 376, ഐടി ആക്‌ട് 2000 എന്നിവ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

ഇയാളുടെ തട്ടിപ്പിനിരയായ യുവതികളില്‍ ഒരാള്‍ ജനുവരി 26 ന് സൈബര്‍ ക്രൈം സെല്ലിനെ സമീപിച്ച്‌ പരാതി നല്‍കിയിരുന്നു. കൊവിഡ്-19 ലോക്ക്ഡൗണ്‍ കാലത്താണ് തട്ടിപ്പ് നടത്തിയെന്ന് പ്രസാദ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാല്‍, ഇയാള്‍ കോളേജ് കാലം മുതല്‍ക്കേ ഇത്തരം കുറ്റ കൃത്യത്തിലേര്‍പ്പെടുന്നുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഒരാളെങ്കിലും ഇയാള്‍ക്കെതിരെ പൊലീസിനെ സമീപിച്ചതില്‍ സന്തോഷമുണ്ട്. തങ്ങളെ ബാധിക്കുന്ന ഏത് കുറ്റകൃത്യത്തിനും പൊലീസിനെ സമീപിക്കുന്നതില്‍ സ്ത്രീകള്‍ക്ക് ആത്മവിശ്വാസമുണ്ടാകണമെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക