യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം വീണ്ടും എയറിൽ. അന്തരിച്ച പൗവത്തിൽ പിതാവിന് ആദരാഞ്ജലികൾ നേർന്നുകൊണ്ട് മലയാളത്തിലെഴുതിയ പോസ്റ്റിലും വ്യാകരണ പിഴവുകൾ കടന്നു കൂടിയിരിക്കുകയാണ്. ചിന്താ ജയറാം തൻറെ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ് : അന്തരിച്ച സീറോ മലബാർ സഭയിലെ സീനിയർ ബിഷപ്പും ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പൗവത്തിൽ മെത്രാപ്പോലീത്തയ്ക്ക് ചങ്ങനാശേരിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു. യുവജന കമ്മീഷൻ അംഗം ഡോ. പ്രിൻസി കുര്യാക്കോസ് ഒപ്പമുണ്ടായിരുന്നു.

ചിന്താ ജെറോമിന്റെ പോസ്റ്റിൽ തെറ്റ് കണ്ട് പിടിച്ച് സോഷ്യൽ മീഡിയയിലെ സജീവസാന്നിധ്യമായ സെബാസ്റ്റ്യൻ വർക്കി കുറുപ്പ് പങ്കുവെച്ചിരിക്കുകയാണ്. സെബാസ്റ്റ്യൻ വർക്കിയുടെ കുറിപ്പ് ഇങ്ങനെയാണ് അന്തരിച്ച സീറോ മലബാർ സഭയ്ക്ക് ഞാൻ റീത്ത് സമർപ്പിക്കുന്നു. മലയാളം പോലും മര്യാദക്ക് എഴുതാനറിയില്ലെന്ന് മുമ്പേതന്നെ തെളിയിച്ചിട്ടുള്ളതാണ് English വാഴക്കുല PHD യുള്ള ഡോക്ടർ ജിമിക്കിക്കമ്മൽ. കഴിഞ്ഞ ദിവസം ഡോക്ടറേറ്റ് നേടിയെടുത്ത യുവജന കമ്മീഷൻ ചിന്ത ജെറോം ഒറ്റ വാക്യത്തിൽ ഇംഗ്ലീഷിൽ എഴുതിയ FB പോസ്റ്റ്‌ മുക്കിയെങ്കിലും പലരും അതൊക്കെ സ്ക്രീൻ എടുത്തു വെച്ചു. ചിന്ത ജെറോമിന്റെ ഇംഗ്ലീഷ് വായിച്ചിട്ട് ഷേക്സ്പിയർ ചിരിച്ചു ചിരിച്ച് വീണ്ടും മെരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചിന്താ ജെറോം വരുത്തിയ വ്യാകരണ പിഴവുകളെ കുറിച്ച് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നത് ഇങ്ങനെയാണ്,സിറോ മലബാർ സഭ അന്തരിച്ചിട്ടില്ല. സിറോ മലബാർ സഭ “സീറോ”യുമല്ല. മാർ പവ്വത്തിൽ പിതാവാണ് അന്തരിച്ചത്. മലയാള ഭാഷ സുന്ദരിയാണ്. അതിനെ വികലമാക്കരുതേ. ഭാഷ പ്രയോഗിക്കാൻ അറിയില്ലെങ്കിൽ ആംഗ്യം കാണിച്ചാൽ മതി. ഞങ്ങൾ ആശയം മനസ്സിലാക്കിക്കൊള്ളാം, വിദ്യാഭ്യാസം ഉള്ളതുകൊണ്ടുമാത്രം എല്ലാമായി എന്നുകരുതുന്ന അഹങ്കരിക്കുന്ന ഇവരെപ്പോലുള്ളവർക്ക് ദൈവം അറിഞ്ഞുകൊടുക്കുന്ന ഓരോ പാഠങ്ങളാണ് അങ്ങനെയെങ്കിലും സ്വയം മനസിലാക്കി തെറ്റുകൾ തിരുത്തുമെന്ന്. എവിടെ… പട്ടിയുടെ വാലും ഇടതുപക്ഷത്തിന്റെ ചിന്താഗതിയും ഒരിക്കലും നേരെയാകില്ല…

എന്റെ പൊന്നു ചിന്ത ജെറോമേ സമ്മതിച്ചു നിങ്ങളെ, ഇനിയും ഒരുപാട് ഡോക്ടറെ റ്റ്‌ കിട്ടട്ടെ, പക്ഷെ സൂക്ഷിക്കണം, തല അധികം വെയിലും മഴയും കൊള്ളിക്കരുത്, കേരളത്തിന്റെ ഭാവി വാഗ്ദാനമാണ്, ആളുകൾ പലതും പറയും ഇന്ത്യയിലെ മൊത്തം ഭാഷയിലും വെച്ച് കീച്ചിക്കോ,കക്കുന്നത് പോലെ അല്ല പടിച്ചു മേടിക്കുന്ന വിദ്യാഭ്യാസം, മാന്യത ഇത്‌ ചിന്തക്ക് മനസിലാകില്ല കാരണം ഇത്‌ ഒന്നും നേരായ വഴിക്ക് നേടിയിട്ടില്ല ഒരു മൈക് കിട്ടുമ്പോൾ എല്ലാവരെയും വിമർശിച്ചപ്പോൾ ചിന്ത ചിന്തിച്ചില്ല ഇങ്ങനെ ഒക്കെ ആകും എന്ന്,അർഹതയില്ലാത്ത സ്ഥാനമാനങ്ങൾ . പാർട്ടി ബലത്തിൽ വാങ്ങിക്കൂട്ടുമ്പോൾ ഓർക്കണമായിരുന്നു എന്നെങ്കിലും ഒരിക്കൽ ഇതൊക്കെ ജനം തിരിച് റിയുമെന്ന്,സിറോ മലബാ൪ സഭ ആണ്. എഴുതാനു൦ വായിക്കാനു൦ അറിയാവുന്ന ഒരു പ്രൈവറ്റ് സെക്ക്രട്ടറിയെ നിയമിച്ചാൽ തീരുന്ന പ്രശനമേ ഉളളു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക