തൃശൂര്‍: സിനിമക്കഥയെ വെല്ലുംവിധമായിരുന്നു കോടികളുടെ തട്ടിപ്പുനടത്തിയെന്ന് പോലീസ് കണ്ടെത്തിയ പ്രവീണ്‍ റാണയുടെ വളര്‍ച്ച. സിനിമയും രാഷ്ട്രീയവും എല്ലാം തന്റെ തട്ടകമായി എടുത്ത റാണ കൊച്ചി കേന്ദ്രമായി ലഹരിയും പെണ്‍വാണിഭവും അടക്കം പ്ലാന്‍ ചെയ്തിരുന്നതായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കൊച്ചിയിലെ ഹോട്ടല്‍ വ്യവസായിക്കു പബ്‌ നടത്തിപ്പിന്‌ പ്രവീണ്‍ റാണ 16 കോടി രൂപ നല്‍കിയതു വ്യക്‌തമായ പദ്ധതിയോടെയായിരുന്നുവെന്നുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചു.

ഹോട്ടല്‍ വ്യവസായിയുടെ അംഗരക്ഷകനെ ബംഗളുരുവില്‍ നിന്നു പോലീസ്‌ കസ്‌റ്റഡിയിലെടുത്തപ്പോഴാണു ഇതുസംബന്ധിച്ച ഞെട്ടിക്കുന്ന സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. എന്നാല്‍ ഈ കണക്കുകൂട്ടലുകള്‍ പാളിപ്പോകുകയായിരുന്നു. കോവിഡിന്റെ കടന്നുവരവാണ് പ്രവീണ്‍ റാണയുടെ ഈ കണക്കുകൂട്ടലുകള്‍ പിഴയ്ക്കാന്‍ കാരണമായത്. ബംഗളൂരുവിലും മുംബെെയിലും നിലനില്‍ക്കുന്ന ബാറുകളുടെ മാതൃകയില്‍ കൊച്ചി കേന്ദ്രമാക്കി മദ്യശാലകള്‍ ആരംഭിക്കാനായിരുന്നു പ്രവീണ്‍ റാണയുടെ പദ്ധതി. ഈ മദ്യശാലകളില്‍ സ്ത്രീകളെക്കൊണ്ട് മദ്യം വിളമ്ബിക്കാനായിരുന്നു നീക്കം. മാത്രമല്ല അര്‍ദ്ധനഗ്നകളായ സ്ത്രീകളുടെ കാബറേ നൃത്തവും പ്രദീപ് റാണ പദ്ധതിയിട്ടിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്തരം ഡാന്‍സ്ബാറുകളില്‍ എത്തുന്ന സമ്ബന്നര്‍ കറന്‍സി നോട്ടുകള്‍ സ്ത്രീകള്‍ക്കു നേരേ വാരിയെറിയുന്ന രീതിയും ഇവിടെ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്നു. ഇത്തരം ഡാന്‍സ്ബാറുകള്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ നിരോധിച്ചുവെങ്കിലും രഹസ്യമായി ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് വിവരങ്ങള്‍. കോവിഡ്‌ വന്നതോടെ ഈ പദ്ധതി പാളുകയായിരുന്നു. മുംബൈ, പുനെ പബുകളില്‍ നിന്നു കോവിഡ്‌ കാലത്തിനു മുന്‍പു ലഭിച്ചിരുന്ന വരുമാനം പ്രണവീണ്‍ റാണയെ മോഹിപ്പിച്ചിരുന്നു. അത് മുന്നില്‍ക്കണ്ടുകൊണ്ടാണ് കൊച്ചിയിലും സമാനനിക്ഷേപത്തിന്‌ ഇയാളെ പ്രേരിപ്പിച്ചതെന്നാണ് വിരങ്ങള്‍.

കൊച്ചിയില്‍ പുതിയൊരു സംസ്കാരം വളര്‍ത്തിയെടുക്കുക എന്നുള്ളതായിരുന്നു പ്രവീണ്‍ റാണയുടെ ലക്ഷ്യമെന്നുള്ള സൂചനകളാണ് പുറത്തു വരുന്നത്. കൊച്ചിയിലെ യുവത്വങ്ങളെ ലക്ഷ്യം വയ്ക്കുകയും അവരുടെ പണം ഇത്തരത്തില്‍ ചോര്‍ത്തിയെടുക്കുകയും ചെയ്യുക എന്ന പദ്ധതി വിജയകരമായി നടപ്പിലാകുമെന്നു തന്നെ പ്രവീണ്‍ റാണ വിശ്വസിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇതിനായി യുവതികളെ എത്തുക്കാനായിരുന്നു പ്രവീണ്‍ റാണ ഉദ്ദേശിച്ചത്. ഇതു സംബന്ധിച്ചുള്ള വിവരങ്ങളൊക്കെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നുള്ള സൂചനകളാണ് പുറത്തു വരുന്നതും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക