ഒരൊറ്റ രാത്രി കൊണ്ട് ഇന്ത്യയിലൊട്ടാകെ തരംഗമായി മാറിയ താരമാണ് പ്രിയ വാരിയർ. ഒമർ ലുലു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന സിനിമയിൽ കണ്ണിറുക്കി കാണിച്ചാണ് താരം ഇന്ത്യയിൽ മൊത്തം സെൻസേഷനൽ ആയി മാറിയത്. ഡാൻസ് റിയാലിറ്റി ഷോകളിൽ തിളങ്ങുന്ന പ്രകടനം കാഴ്ചവെച്ചു കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയെടുത്ത താരമാണ് റംസാൻ. പിന്നെ ഏറ്റവും കൂടുതൽ മലയാളികൾ കാണുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസിലെ മത്സരാർത്ഥി എന്ന നിലയിലും റംസാൻ പ്രത്യക്ഷപ്പെട്ടു. രണ്ടു പേരും സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്. ഇപ്പോൾ ഇരുവരും ഒരുമിച്ചുള്ള ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്.

ഒരുപാട് ഡാൻസ് വീഡിയോകൾ റംസാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഒരുപാട് സെലിബ്രിറ്റികളുടെ കൂടെ റംസാൻ ചെയ്ത കിടിലൻ ഡാൻസ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു മുൻപ് പ്രശസ്ത മലയാള സിനിമാ താരം സാനിയ ഇയ്യപ്പന്റെ കൂടെയും ലേഡി ബിഗ്‌ബോസ് ദിൽഷയുടെ കൂടെയും ഡാൻസ് വീഡിയോ പങ്കുവെച്ചിരുന്നു. ഇപ്രാവശ്യം ഡാൻസ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് പ്രിയ പ്രകാശ് വാരിയർക്കൊപ്പമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരുവരും ഒന്നിച്ചുള്ള കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് ഡാൻസ് വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി പ്രചരിക്കുന്ന ഈ വീഡിയോയിൽ ഇരുവരും ഇന്റിമേറ്റ് ആയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തൃഷ, വിജയ് സേതുപതി എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമ 96 ലെ കാതലേ കാതലേ എന്ന് ഗാനത്തിനാണ് ഇരുവരും ചുവട് വയ്ച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക