എന്‍ജിനീയര്‍ കുഴഞ്ഞുവീണ് മരിച്ചു. ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ എന്‍ജിനീയറായിരുന്ന ബലോഡ് ജില്ലക്കാരനായ ദിലീപ് റൗജ്കറാണ് മരിച്ചത്. വിവാഹ ചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഈ മാസം നാലിന് രാത്രിയിലാണ് സംഭവം. മരുമകളുടെ വിവാഹത്തില്‍ നൃത്തം ചെയ്യുകയായിരുന്നു റൗജ്കര്‍. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.വിവാഹവേദിയില്‍ വധൂവരന്‍മാര്‍ക്കൊപ്പം ആസ്വദിച്ച്‌ നൃത്തം ചെയ്യുകയായിരുന്ന റൗജ്കര്‍ പെട്ടെന്ന് ഇരിക്കുന്നതും പിന്നീട് കുഴഞ്ഞുവീഴുന്നതും വിഡിയോയില്‍ കാണാം. ഉടനെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക