ടാറ്റ സണ്‍സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പങ്കുവച്ചു. ഇളയ സഹോദരന്‍ ജിമ്മി ടാറ്റയുമൊത്തുള്ള ഒരു ഫോട്ടോയായിരുന്നു അത്. 1945ല്‍ പകര്‍ത്തിയ ഈ ചിത്രം പങ്കുവച്ച്‌ “അത് സന്തോഷകരമായ ദിനങ്ങളായിരുന്നു” എന്നാണ് അദ്ദേഹം കുറിച്ചത്. ഈ ചിത്രം ശ്രദ്ധനേടിയതോടെ ജിമ്മിയും വാര്‍ത്തകളില്‍ നിറഞ്ഞു.

മുംബൈയിലെ ഒരു കൊച്ചു ഫ്ളാറ്റില്‍ സ്വന്തമായി ഒരു മൊബൈല്‍ ഫോണ്‍ പോലുമില്ലാതെയാണ് 82കാരനായ ജിമ്മിയുടെ താമസം. രണ്ടു മുറിയും അടുക്കളയുമടങ്ങുന്ന ഫ്ലാറ്റില്‍ താമസിക്കുന്ന ജിമ്മി വളരെ അപൂര്‍വമായി മാത്രമേ പുറത്തിറങ്ങാറുള്ളു. സന്ദര്‍ശകരെയും പ്രോല്‍സാഹിപ്പിക്കാറില്ല. വളരെ മികച്ച ഒകു സ്ക്വാഷ് കളിക്കാരനായ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ വ്യവസായി ഹര്‍ഷ് ഗോയങ്ക നേരത്തെ പങ്കുവെച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബിസിനസില്‍ അത്ര തന്നെ താല്‍പ്പര്യമില്ല ജിമ്മിക്ക്. എങ്കിലും ടാറ്റ സണ്‍സ്, ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ടാറ്റ കെമിക്കല്‍സ്, ഇന്ത്യന്‍ ഹോട്ടല്‍സ്, ടാറ്റ പവര്‍ എന്നീ കമ്ബനികളുടെ ഓഹരി ഉടമയാണ് അദ്ദേഹം‌. ജിമ്മിക്കും രത്തന്‍ ടാറ്റക്കും ഒരു അര്‍ദ്ധസഹോദരന്‍ ഉണ്ട്, നോയല്‍ ടാറ്റ. അദ്ദേഹം ടാറ്റ ഇന്റര്‍നാഷണലിന്റെ എംഡിയും ട്രെന്റിന്റെ ചെയര്‍മാനുമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക