റോബിൻ ബസുടമ ഗിരീഷിനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി സഹോദരന്‍. വര്‍ഷങ്ങളായി ഗിരീഷ് മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് സഹോദരൻ ബേബി ഡിക്രൂസിൻ്റെ പരാതി. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് വീട്ടില്‍ എത്തി കുട്ടികളെ ഭീഷണിപ്പെടുത്തി എന്നും പരാതിയില്‍ പറയുന്നു.

തൻ്റെ സ്വത്തുക്കളും വസ്തുക്കളും കയ്യടക്കിയ ഗിരീഷ് നിരന്തരമായി ഭീഷണിപ്പെടുത്തുകയും കിടപ്പിലായ തൻ്റെ മാതാപിതാക്കളെ കാണാൻ പോലും അനുമതി നിഷേധിച്ചു എന്നും ബേബി ഡിക്രൂസ് പറയുന്നു. ഭീഷണിയും, ഉപദ്രവവും മൂലം ഒളിവില്‍ എന്ന പോലെയാണ് ജീവിക്കുന്നതെന്നും സഹോദരന്‍ വെളിപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാടക വീടുകളില്‍ താമസിക്കുന്ന തങ്ങളെ നിരന്തരം ഭീക്ഷണിപ്പെടുത്തുന്നുണ്ടെന്നും. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും തങ്ങള്‍ക്ക് സമാധാന ജീവിതം ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക