ഷവര്‍മ സ്റ്റാന്റില്‍ പൂച്ച കയറാനിടയായ സംഭവത്തില്‍ പയ്യന്നൂര്‍ കേളോത്തെ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ആരോഗ്യ വകുപ്പ് അധികൃതര്‍ അടപ്പിച്ചു. പയ്യന്നൂരിലെ മജ്‌ലിസ് റെസ്റ്റോറന്റിലാണ് പാചകക്കാരന്‍ ഇല്ലാതിരുന്ന സമയത്ത് പൂച്ചകള്‍ കയറിയത്.എന്നാല്‍ പൂച്ച കഴിച്ചതിന്റെ ബാക്കി ഷവര്‍മ നശിപ്പിച്ചെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം ഉണ്ടായത്.പാചകക്കാരന്‍ ഇല്ലാതിരുന്ന സമയത്താണ് പൂച്ചകള്‍ കയറിയത്. തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന ഷവര്‍മ പൂച്ചകള്‍ കഴിക്കുകയും ചെയ്‌തു. പിന്നാലെ പാചകക്കാര്‍ പൂച്ചകളെ ഓടിച്ചുവിട്ടു. ആ സമയത്ത് ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ഒരാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി ഹോട്ടല്‍ അധികൃതര്‍ രംഗത്തെത്തി. അപ്രതീക്ഷിതമായി രണ്ട് പൂച്ചകള്‍ വന്നുകയറി. അത് ശ്രദ്ധയില്‍ പെട്ടു. പൂച്ചകളെ ഓടിച്ചുവിട്ടു. പിന്നാലെ പൂച്ച കഴിച്ച ഷവര്‍മ നശിപ്പിച്ചു. പിന്നീട് അത് വില്‍പന നടത്തിയിരുന്നില്ല അത് ഹോട്ടലിലെ മറ്റ് ആളുകള്‍ കണ്ടതാണ്. അത് അപ്രതീക്ഷിതമായി സംഭവിച്ചതാണ്. തുറസായ സ്ഥലത്താണ് ഷവര്‍മ പാചകം ചെയ്യുക. ബോധപൂര്‍വം കുഴപ്പങ്ങള്‍ വരുത്താന്‍ ശ്രമിച്ചിട്ടില്ല എന്നായിരുന്നു ഹോട്ടല്‍ അധികൃതരുടെ വിശദീകരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതേ തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്റെ ഇടപെടലുകളുണ്ടായത്. ഒരാഴ്ച്ച മുന്‍പ് കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടും പഞ്ചായത്തില്‍ വിവാഹ വീട്ടിലെ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് 130 ഓളം പേര്‍ ചികിത്സ തേടിയിരുന്നു ഇതിനിടെയാണ് പയ്യന്നുരിലെ സംഭവവും ഉണ്ടായിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക