നെയ്യാറ്റിന്‍കര : രണ്ട് ലക്ഷത്തോളം വിലവരുന്ന ആന്തൂറിയം ചെടികള്‍ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. കൊല്ലം ചവറ വില്ലേജില്‍ പുതുക്കാട് കിഴക്കതില്‍ മുടിയില്‍ വീട്ടില്‍ വിനീത് ക്ലീറ്റസ് എന്ന 28-കാരനാണ് അറസ്റ്റിലായത്. അമരവിള കൊല്ലയില്‍ മഞ്ചാംകുഴി വിസിനിയില്‍ ഗ്രീന്‍ ഹൗസില്‍ ഐ.ആര്‍.ഇ റിട്ട.ഉദ്യോഗസ്ഥനായ ജപമണിയുടെ ഭാര്യ വിലാസിനിഭായി വീട്ടില്‍ നട്ടുവളര്‍ത്തിയിരുന്ന പ്രത്യേക ഇനത്തില്‍പ്പെട്ട 200 ഓളം ആന്തൂറിയം ചെടികളാണ് ഇയാള്‍ മോഷ്ടിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്തതോടെ പ്രതി ബംഗളൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

അലങ്കാരച്ചെടികളുടെ പരിപാലനത്തിന് 2017ല്‍ രാഷ്ട്രപതിയുടെ അവാര്‍ഡ് നേടിയവരാണ് ജപമണിയും ഭാര്യ വിലാസിനി ഭായിയും. 2011 മാര്‍ച്ചിലും, പിന്നീട് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പും പ്രതി സ്ത്രീവേഷം ധരിച്ചെത്തി മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. സി.സി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. സോഷ്യല്‍ മീഡിയാ വഴിയാണ് പ്രതി ചെടികള്‍ വിറ്റഴിച്ചിരുന്നത്. സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ പ്രതി മുന്‍പും നടത്തിയിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക