ഡിഗ്രി വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ചങ്ങമ്ബുഴനഗര്‍ ദാറുല്‍ ബനാത്ത് യത്തീംഖാനയ്ക്ക് സമീപം നീറുങ്കല്‍ വീട്ടീല്‍ അബൂബക്കറിന്റെയും റസിയയുടെയും മകള്‍ അന്‍സിമോള്‍ (19) ആണ് മരിച്ചത്. തൃക്കാക്കര ഭാരതമാതാ കോളേജ് രണ്ടാം വര്‍ഷ ബി.എസ്.സി. മാത്ത്സ് വിദ്യാര്‍ഥിനിയാണ് അന്‍സിമോള്‍.

ഉച്ചയ്ക്ക് ഇടവേള സമയത്ത് കൂട്ടുകാരോട് സംസാരിച്ചുകൊണ്ടിരിക്കവേ തലചുറ്റുന്നുവെന്ന് പറ‍ഞ്ഞതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു.വിദ്യാര്‍ഥിനിയെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. സഹോദരി: നസ്രിയ. ഖബറടക്കം ബുധനാഴ്ച തൃക്കാക്കര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക