തലസ്ഥാനത്തെ ആദ്യ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നു. വർക്കലയിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് നൂറുകണക്കിന് ആളുകള്‍ ബ്രിഡ്ജിലുണ്ടായിരുന്നു.അപകടത്തെ തുടർന്ന്, വർക്കല തലൂക്ക് ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കല്‍ കോളേജിലുമായി 21 പേരെ പ്രവേശിപ്പിച്ചു.

രണ്ട് പേരുടെ നില അതീവ ഗുരുതരാവാസ്ഥയിലാണ്. നാദിറ, ഋഷബ് എന്നിവരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ബ്രിഡ്ജില്‍ കെട്ടിയിരുന്ന കയറിന് കാലപ്പഴക്കം ഉള്ളതായി ലൈഫ് ഗാർഡുകള്‍ പറയുന്നു. ഇതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബ്രിഡ്ജ് പൂർണമായും തകർന്ന അവസ്ഥയിലാണ്.രണ്ടര മാസങ്ങള്‍ക്ക് മുമ്ബായിരുന്നു ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിച്ച വർക്കലയിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക