കൊച്ചി: ചാരായം വാറ്റുന്നതിനിടെ യുവതി പിടിയില്‍. എറണാകുളം കാലടിയിലാണ് സംഭവം. മലയാറ്റൂര്‍ ഇല്ലിത്തോട് തോട്ടപ്പിള്ളി വീട്ടില്‍ സുനിതയാണ് പിടിയിലായത്. വീടിന്റെ അടുക്കളയില്‍ ചാരായം വാറ്റുന്നതിനിടെ എക്‌സൈസ് പിടികൂടുകയായിരുന്നു.

അഞ്ച് ലിറ്റര്‍ ചാരായം, 150 ലിറ്റര്‍ വാഷ്, വാറ്റുപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാം പ്രസാദിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക