ഒരു വനിതാ പൊലീസ് ഓഫീസര്‍ ആറ് പൊലീസുകാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് വൻ വിവാദമാകുന്നു. അമേരിക്കയിലെ ടെന്നസിയിലാണ് സംഭവം. സംഭവം വിവാദമായതോടെ വനിതാ പൊലീസ് ഓഫീസര്‍ ഉള്‍പ്പെടെ അ‍ഞ്ചുപേരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. രണ്ടുപേരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുമുണ്ട്.

മേഗന്‍ ഹാള്‍ എന്ന വനിതാ പൊലീസ് ഓഫീസറാണ് വിവാദ നായിക. ആറ് പുരുഷ പൊലീസുകാരുമായി പൊലീസ് സ്റ്റേഷനിലും ജിമ്മിലും പൊലീസുകാരുടെ വീടുകളിലും ഹോട്ടലുകളിലും ബോട്ടിലുമൊക്കെ വെച്ച്‌ ലൈംഗിക വേഴ്ച്ചയില്‍ ഏര്‍പ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സര്‍ജന്റ് ലൂയിസ് പവല്‍, ഓഫീസര്‍ ജുവാന്‍ ലുഗോ, സര്‍ജന്റ് ടൈ മക്ഗോവന്‍, ഡിറ്റക്ടീവ് സെനെക്ക ഷീല്‍ഡ്സ്, ഓഫീസര്‍മാരായ പാട്രിക് മഗ്ലിയോക്കോയും ലാറി ഹോളഡേ എന്നിവരുമായാണ് യുവതി ലൈംഗിക വേഴ്ച്ചയില്‍ ഏര്‍പ്പെട്ടത്. ഓഫീസര്‍മാരായ പാട്രിക് മഗ്ലിയോക്കോയും ലാറി ഹോളഡേ എന്നിവര്‍ ഒഴികെയുള്ളവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടപ്പോള്‍ ഇവരെ സസ്പെന്‍ഡ് ചെയ്യുകയാണ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓഫീസര്‍ മേഗന്‍ ഹാളും മറ്റ് നിയമപാലകരും വന്യമായ ലൈംഗിക വേഴ്ച്ചാഗ്രൂപ്പായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച വീഡിയോകളും ഫോട്ടോകളും ഇവര്‍ പരസ്പരം പങ്കുവെക്കുകയും ചെയ്തിരുന്നു. “ഗേള്‍സ് ഗോണ്‍ വൈല്‍ഡ്” ഹോട്ട് ടബ് പാര്‍ട്ടിയില്‍ യുവതിയുടെ ടോപ്പ് അഴിച്ചുമാറ്റുന്നതും മറ്റ് രണ്ട് ഓഫീസര്‍മാരുമായി ഓറല്‍ സെക്‌സില്‍ ഏര്‍പ്പെടുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച്‌, ഹാള്‍ ഒരു പങ്കാളിയുടെ ലിംഗത്തിന്റെ വലുപ്പത്തെക്കുറിച്ച്‌ വീമ്ബിളക്കുകയും ചെയ്തിരുന്നത്രെ. പവല്‍, ഷീല്‍ഡ്‌സ് എന്നിവരുമായി ഓറല്‍ സെക്‌സില്‍ ഏര്‍പ്പെട്ടതിനും ഹാളിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഹോട്ടലുകളിലും മറ്റ് ഉദ്യോഗസ്ഥരുടെ വീടുകളിലെ പാര്‍ട്ടികളിലും ബോട്ടിലുമാണ് വിവാഹേതര ലൈംഗിക വേഴ്ച്ചകള്‍ നടന്നത്.യുവതിക്ക് മറ്റ് നിരവധി പോലീസുകാരുമായി വിവാഹേതര ബന്ധമുണ്ടെന്നും ആരോപണമുണ്ട്. പൊലീസ് ഓഫീസറായ മാഗ്ലിയോക്കോയും ഭാര്യയുമായി ലൈംഗിക വേഴ്ച്ചയില്‍ ഏര്‍പ്പെടുന്നതും യുവതിയുടെ താത്പര്യമായിരുന്നെന്നും അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഹാളുമായി “പല സന്ദര്‍ഭങ്ങളില്‍” ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി മാഗ്ലിയോക്കോ സമ്മതിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക