ബഫർ സോൺ വിഷയത്തിൽ സർക്കാരുമായി കേരള കോൺഗ്രസ് എം പാർട്ടി അഭിപ്രായവ്യത്യാസം പരസ്യമാക്കിയിരുന്നു. പാർട്ടി ചെയർമാൻ ജോസ് കെ മാണി തന്നെയാണ് അഭിപ്രായ ഭിന്നത തുറന്നു പറഞ്ഞത്. എന്നാൽ ഈ പരസ്യ അഭിപ്രായ പ്രകടനത്തിന് ആത്മാർത്ഥതയുണ്ടോ എന്ന് സംശയം വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു. തങ്ങളുടെ അടിസ്ഥാന വോട്ട് ബാങ്ക് ആയ കത്തോലിക്കാ വിഭാഗത്തെ അടിപ്പിച്ചു നിർത്താനുള്ള രാഷ്ട്രീയ തന്ത്രം എന്നതിനപ്പുറം ജോസ് കെ മാണിയുടെ നീക്കങ്ങളിൽ ആരും ആത്മാർത്ഥത കാണുന്നില്ല.

രാഷ്ട്രീയ നിരീക്ഷകരുടെ ഈ കാഴ്ചപ്പാട് തന്നെയാണ് കത്തോലിക്കാ സഭയിലെ ഒരു വിഭാഗം വൈദികർക്കും വിശ്വാസികൾക്കും ഉള്ളത് എന്ന് തെളിയിക്കുന്നതാണ് ബഫർ സോൺ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഒരു കത്തോലിക്കാ വൈദികൻ നടത്തിയ പ്രസംഗം. ആയിരക്കണക്കിന് കർഷക പ്രക്ഷോഭ മുന്നിൽ നിന്ന് എയ്ഞ്ചൽ വാലിയിൽ വച്ചായിരുന്നു അദ്ദേഹം ഈ പ്രസംഗം നടത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കത്തിപ്പടരുകയാണ്. കേരള കോൺഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിൻറെ അടിവേര് തന്നെ ഇളക്കാൻ പ്രാപ്തമാണ് ഈ വാക്കുകൾ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫാദർ സ്കോട്ട് സ്ലീബായുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ ചുവടെ കാണാം:

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക