കൊൽക്കത്തയിലെ സെന്റ് സേവ്യേഴ്‌സ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസറെ ബിക്കിനി ധരിച്ച ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പുറത്താക്കി. അധ്യാപിക സർവകലാശാലയിൽ ചേരുന്നതിന് മുമ്പുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തത്. എന്തായാലും കൊൽക്കത്തയിലെ ഏറ്റവും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. ‘ടേക്ക് ദാറ്റ് സേവിയേഴ്‌സ്’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുകയാണ്. മെന്റൽ ഹെൽത്ത് ആക്ടിവിസ്റ്റ് രത്നബൊല്ലി റേ, സൈക്കോളജിസ്റ്റ് പയോഷ്‌നി മിത്ര, യൂണിവേഴ്‌സിറ്റി മുൻ പ്രസിഡന്റും എസ്‌എഫ്‌ഐ നേതാവുമായ അനിഷാ പാൽ, നടി ബിദീപ്ത ചക്രവർത്തി തുടങ്ങിയവരാണ് വിഷയത്തിൽ പോസ്റ്റിട്ടത്.

ഫേസ്ബുക്കിലൂടെയാണ് രത്‌നബോളി ഈ കാമ്പയിൻ ആരംഭിച്ചത്. നീന്തൽ വസ്ത്രം ധരിച്ച് നിൽക്കുന്ന ചിത്രമാണ് അവൾ പോസ്റ്റ് ചെയ്തത്. “ഏത് വസ്ത്രം ധരിക്കണം എന്നത് അധ്യാപകന്റെ തീരുമാനമാണ്. അത് വിദ്യാർത്ഥികളുടെ വിഷയമായിരിക്കരുത്. ഒരു സ്ഥാപനം ഇതിനെക്കുറിച്ച് വ്യക്തമായി അറിയാത്തത് നിരാശാജനകമാണ്,” രത്‌നബോളി ചിത്രത്തിനൊപ്പം എഴുതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group


സൈക്കോളജിസ്റ്റായ പയോഷ്‌നി മിത്രയാണ് കടലിൽ നീന്തുന്ന അമ്മയുടെയും മകളുടെയും ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. “ഇവർ നീന്തൽ വസ്ത്രങ്ങൾ ധരിച്ച മൂന്ന് തലമുറകളാണ്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” കാമ്പെയ്‌ൻ ആരംഭിച്ചതിന് രത്‌നബോളിയോട് നന്ദി പറഞ്ഞുകൊണ്ട് പയോഷ്നി കുറിച്ചു.

https://m.facebook.com/story.php?story_fbid=pfbid02euwjytZjR6iviYYX63CsemfyLggN8yQjY8HK5QhiaM3PEcLnEosVTZzoar3wMPbbl&id=100000128996256

ഫ്രഞ്ച് കവയിത്രി ഹെലൻ സെക്‌സ്റ്റസിനെ ഉദ്ധരിച്ച് ബിക്കിനി ധരിച്ച ചിത്രം പോസ്റ്റ് ചെയ്ത് മുൻ എസ്എഫ്‌ഐ നേതാവ് അനിഷാ പാൽ പ്രചാരണത്തിന്റെ ഭാഗമായി. ശരീരം സെൻസർ ചെയ്യുക, ശ്വാസവും സംസാരവും എല്ലാം സെൻസർ ചെയ്യണം, അനീഷ പറഞ്ഞു. #takethatxaviers എന്ന ഹാഷ്ടാഗും അനീഷ ഉപയോഗിച്ചിട്ടുണ്ട്.

https://m.facebook.com/story.php?story_fbid=pfbid021SE6dzKZ9YWnMavH2qZWPRR7EGN8U4C9ydXiszz9ijCHB3YMig1d4UzPky4D9odwl&id=100002508295825

ഈ വിഷയത്തിൽ സിനിമാ മേഖലയിൽ നിന്നും പ്രതികരണങ്ങൾ വന്നിട്ടുണ്ട്. പ്രശസ്ത ബംഗാളി നടി ബിദീപ്ത ചക്രവർത്തി തന്റെ മൂത്ത മകൾക്കൊപ്പം നീന്തൽ വസ്ത്രത്തിൽ നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു. “എന്റെ ശരീരം എന്റെ അവകാശമാണ്,” അവൾ ചിത്രത്തോടൊപ്പം എഴുതി. ടോളിവുഡ് നടി രൂപ്‌സ ഗുഹയും ഈ പ്രചാരണത്തിന്റെ ഭാഗമായി. നീന്തൽ വസ്ത്രം ധരിച്ച് നിൽക്കുന്ന ചിത്രവും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സെലിബ്രിറ്റികൾക്ക് പുറമെ നിരവധി സാധാരണക്കാരാണ് സെന്റ് സേവേഴ്സിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. നിങ്ങളുടെ ശരീരത്തെക്കുറിച്ചും എന്ത് ധരിക്കണമെന്നതിനെക്കുറിച്ചും ആരും നിങ്ങൾക്ക് ഉപദേശം നൽകരുത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സ്ത്രീകൾ ചന്ദ്രനിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ഇത്തരമൊരു മണ്ടൻ തീരുമാനവുമായി സർവകലാശാല രംഗത്തെത്തിയത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് സൈബർ ലോകവും ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക