ഭൂമിയിലെ ഏറ്റവും മാരകവും ഭയാനകവുമായ ഉരഗങ്ങളില്‍ ഒന്നാണ് പാമ്ബുകള്‍. എന്നിരുന്നാലും, അവരുടെ അതുല്യവും അതിശയകരവുമായ കഴിവുകള്‍ പലപ്പോഴും ആകര്‍ഷകമാകാറുണ്ട്. പാമ്ബുകൾ എന്തെല്ലാം തരം ഉണ്ടെന്നതിലോ എതെല്ലാം നിറത്തിലുണ്ടെന്നതിലോ ഇപ്പോഴും പൂര്‍ണമായും വ്യക്തതയില്ല. ഇപ്പോഴിതാ പഴത്തിന്റെ ആകൃതിയിലുള്ള പാമ്ബിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം.

ഒറ്റ നോട്ടത്തിൽ റൊബസ്റ്റ പഴമാണിതെന്ന് കരുതിയാൽ തെറ്റി. റൊബസ്റ്റ പഴം പോലെ ദേഹത്ത് മുഴുവൻ മഞ്ഞ നിറമാണ്. കൂടാതെ പഴം പഴുക്കുമ്ബോള് പ്രത്യക്ഷമാകുന്ന ബ്രൗൺ പാടുകളും ഈ പാമ്ബിനുണ്ടെന്നത് കാഴ്ച്ചക്കാരെ ആശയക്കുഴപ്പത്തിലാക്കുന്ന കാര്യമാണ്. ഈ പാമ്ബിനെ കണ്ടാല്‍ പഴമല്ലെന്ന് മനസിലാക്കുക അസാധ്യമായ ഒന്നാണ്. മഞ്ഞ പാമ്ബിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ ഞെട്ടിച്ച്‌ ട്വിറ്ററില്‍ വൈറലാകുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക