നിര്‍മാണത്തിലിരുന്ന മെട്രോയുടെ തൂണ്‍ തകര്‍ന്ന് വീണ് അമ്മയ്‌ക്കും കുഞ്ഞിനും ദാരുണാന്ത്യം. രണ്ടര വയസുള്ള മകനാണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ പിതാവ് ആശുപത്രിയിലാണ്. പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെയാണ് അമ്മയും കുഞ്ഞും മരണത്തിന് കീഴടങ്ങിയത്.

ബെംഗളൂരുവിലെ മെട്രോയിലാണ് സംഭവം. ബെംഗളൂരുവിലെ നഗവര മേഖലയില്‍ നിര്‍മാണത്തിലിരിക്കുന്ന മെട്രോയുടെ പില്ലര്‍ തകര്‍ന്ന് വീഴുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മെട്രോയുടെ സമീപത്ത് കൂടി ബൈക്കില്‍ പോകുകയായിരുന്നു കുടുംബം. പില്ലര്‍ തകര്‍ന്ന് അപകടത്തില്‍പ്പെട്ട മൂന്ന് പേരെയും ആല്‍ടിസ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. 25-കാരിയായ തേജസ്വിയും മകന്‍ വിഹാനും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നുവെന്ന് ഡിസിപി അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക