യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ ഷാഫി പറമ്ബിലിന് രൂക്ഷ വിമര്‍ശനം. സംഘടനാപരമായ വീഴ്ച്ചകളില്‍ നടന്ന ചര്‍ച്ചകളിലാണ് ഷാഫിക്കെതിരെ വിമര്‍ശനമുയര്‍ന്നത്. സംഘടന നിര്‍ജീവമെന്ന് എ, ഐ ഗ്രൂപ്പുകള്‍ യോഗത്തിലുന്നയിച്ചു. ഷാഫിയുടേത് ഷോ മാത്രമാമെന്നും നിലപാട് ഇല്ലാത്ത് പ്രസ്ഥാനമായി യൂത്ത് കോണ്‍ഗ്രസ് മാറിയെന്നും ഒരു വിഭാഗം ആരോപിച്ചു.

അതേസമയം യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനം രാജി വെക്കാന്‍ തയ്യാറാണെന്ന് ഷാഫി പറമ്ബില്‍ അറിയിച്ചു. കെ സുധാകരന്‍ സംഘടനാ വിഷയങ്ങളില്‍ നേരിട്ട് ഇടപെടുന്നുവെന്ന വിമര്‍ശനം ഷാഫിയും യോഗത്തിലുന്നയിച്ചു. എന്നാല്‍ ഇതിനെ പ്രതിരോധിച്ച്‌ സുധാകരന്‍ അനുകൂലികള്‍ രംഗത്തുവന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യൂത്ത് കോണ്‍ഗ്രസിന്റെ നിലവിലെ നേതൃത്വത്തിന്റെ പോരായ്മ കൊണ്ടാണ് പാര്‍ട്ടിക്ക് ഇടപെടേണ്ടി വരുന്നതെന്ന് റിജില്‍ മാക്കുറ്റി മറുപടി നല്‍കി.ഇനി മുന്നോട്ട് പോകാനാകില്ലെന്ന നിലപാടാണ് സംസ്ഥാന കമ്മിറ്റിയില്‍ ഷാഫി വ്യക്തമാക്കിയത്. മെയ് മാസം നടക്കുന്ന സംസ്ഥാന സമ്മേളനം പൂർത്തിയാക്കിയാൽ സ്ഥാനമൊഴിയാം എന്നാണ് ഷാഫി മുന്നോട്ടുവെച്ച വാഗ്ദാനം. സംസ്ഥാന വൈസ് പ്രസിണ്ടന്റുമാരായ നുസൂറിന്റെയും ബാലുവിന്റെയും നടപടി പിന്‍വലിക്കാത്തതിലും കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക