അടിമാലിയില്‍ മദ്യം കഴിച്ച മൂന്ന് യുവാക്കള്‍ ആശുപത്രിയില്‍. അനില്‍കുമാര്‍, കുഞ്ഞുമോന്‍, മനോജ് എന്നിവരാണ് ചികിത്സ തേടിയത്.മദ്യപാനത്തിനു പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് മൂന്ന് പേരേയും കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.

വഴിയില്‍ കിടന്ന് കിട്ടിയ മദ്യമാണ് കഴിച്ചതെന്ന് യുവാക്കള്‍ പൊലീസിന് മൊഴി നല്‍കി. യുവാക്കളില്‍ ഒരാളുടെ നില ഗുരുതരമാണ്. ഗുരുതരാവസ്ഥയില്‍ കിടക്കുന്ന കുഞ്ഞുമോനെ കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആദ്യം അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക