കൊച്ചി: വിവാദങ്ങള്‍ക്കിടെ പുതിയ ഫേസ്‌ബുക്ക് പോസ്റ്റുമായെത്തിയ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് ട്രോള്‍ പൂരം. ചെഗുവേരയുടെ മകളും കൊച്ചുമകളും ഇന്ത്യയിലെത്തിയപ്പോള്‍ തന്റെ വീട്ടിലേക്കത്തിയതിന്റെ സന്തോഷം പങ്കുവെച്ച പോസ്റ്റിലാണ് വിവാദമായ പ്രബന്ധത്തിലെ പിശക് സംബന്ധിച്ച്‌ ട്രോളുകളും പരിഹാസ കമന്റുകളും പ്രത്യക്ഷപ്പെട്ടത്. ജീവിതത്തിലെ ഒരു അസുലഭമായ മുഹൂര്‍ത്തം ആയിരുന്നു ഇതെന്നും ഇത്തരം അസാധാരണമായ നിമിഷങ്ങളാണല്ലോ ജീവിതത്തെ കൂടുതല്‍ മനോഹരമാക്കുന്നതെന്നും ചിന്ത ഫേസ്‌ബുക്കില്‍ പങ്കുവെച്ചിരുന്നു.

അതേസമയം, ചിന്ത ജെറോമിന്റെ പിഎച്ച്‌ഡി പ്രബന്ധം പുന:പ്പരിശോധിക്കണമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കു മുന്നില്‍ ആവശ്യം ഉയര്‍ന്നു. സേവ് യൂണിവേഴ്സിറ്റി കാംപയിന്‍ കമ്മിറ്റിയാണ് ഇക്കാര്യം ആവശ്യപ്പെട്ടു വിസിക്കു നിവേദനം നല്‍കിയത്. ചിന്തയുടെ പ്രബന്ധത്തില്‍ ചങ്ങമ്ബുഴയുടെ പ്രസിദ്ധമായ കവിത വാഴക്കുലയുടെ രചയിതാവായി വൈലോപ്പിള്ളിയെന്നു പരാമര്‍ശിച്ചത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://fb.watch/ikXXzTOHNg/

വിവാദങ്ങള്‍ക്കിടെ ചിന്ത പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിന് വരുന്ന കമന്റുകള്‍ ഇങ്ങനെ:

“പോകാന്‍ നേരം ഒരു വാഴക്കുല കൂടി കൊടുക്കാമായിരുന്നു”

“ഇത് അര്‍ജന്റീനയില്‍ ജനിച്ച ചെയുടെ കുടുംബമാണോ? അതോ ക്യൂബയില്‍ ജനിച്ച ചെയുടെ കുടുംബമോ?”

“Che ജനിച്ചില്ലായിരുന്നെങ്കില്‍ ചിന്തയെന്ന ദുര്‍ ചിലവ് സര്‍ക്കാരിന് ഇല്ലാതെ പോയേനെ”

”ആട്ടെ ഈ ചെഗുവേര അര്‍ജന്റീനയില്‍ ആണോ ക്യൂബയില്‍ ആണോ ജനിച്ചത്”

“ചങ്ങമ്ബുഴയുടെ വാഴ ആയിരുന്നെങ്കിലും അത് നിന്നിരുന്നത് വൈലോപ്പിള്ളിയുടെ പറമ്ബില്‍ ആയിരുന്നു.. അങ്ങനെ വരുമ്ബോള്‍ ഏതു പറമ്ബിലാണോ നില്‍ക്കുന്നത് ആ പറമ്ബിന്റെ ഉടമസ്ഥനാണ് വാഴയുടെ മുതലാളി. ആ വാഴ മേലില്‍ ഉണ്ടാകുന്ന വാഴക്കുല അതിന്റെ അധികാരിയും ആ പറമ്ബിന്റെ ഉടമസ്ഥനാണ്.. അപ്പോ അതുകൊണ്ടാണ് വാഴക്കുല വൈലോപ്പിള്ളിയുടെ ആണെന്ന് ഞാന്‍ പറഞ്ഞത്.. തേങ്ങാക്കൊല ഒന്നും മനസ്സിലായില്ല”

”ഡോക്ടറേറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കും”

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക