സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷയുടെ ശമ്ബളം ഇരട്ടിയായി വര്‍ധിപ്പിച്ചു. 50,000 രൂപയില്‍നിന്ന് ഒരുലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. നിലവില്‍ സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് ചിന്താ ജെറോമാണ്. ചുമതലയേറ്റതു മുതലുള്ള കുടിശ്ശിക അടക്കമാകും നല്‍കുക. 2016-ലാണ് ചിന്താ ജെറോം അധ്യക്ഷയാകുന്നത്.

ചിന്താ ജെറോം ചുമതല ഏറ്റകാലം മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള വർദ്ധനവ് നടപ്പാക്കിയിരിക്കുന്നത്. അതായത് 72 മാസക്കാലയളവിലേക്ക് പ്രതിമാസം 50,000 രൂപ വീതം എന്ന നിരക്കിൽ 36 ലക്ഷം രൂപയാണ് ചിന്താ ജെറോമിന് പൊതു ഖജനാവിൽ നിന്ന് ശമ്പള കുടിശ്ശിക ഇനത്തിൽ നൽകുന്നത്. ശമ്പളവും പെൻഷനും പോലും നൽകുവാൻ പ്രതിമാസം ആയിരക്കണക്കിന് കോടി രൂപ കടമെടുത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയ സർക്കാരാണ് ഈ നടപടി എടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് കടുത്ത സ്വജനപക്ഷപാതവും ധൂർത്തും ആണ് എന്ന ആരോപണം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവജന കമ്മീഷൻ കൊണ്ട് യുവജനങ്ങൾക്ക് എന്ത് നേട്ടം

യുവജന കമ്മീഷൻ കൊണ്ട് യുവജനങ്ങൾക്ക് എന്ത് നേട്ടമാണ് എന്ന് ചോദ്യവും വളരെ പ്രസക്തമാണ്. കേരളത്തിൽനിന്ന് ജോലിക്കായും പഠനത്തിനായും ആയിരക്കണക്കിന് യുവജനങ്ങൾ ഓരോ വർഷവും വിദേശത്തേക്കും അന്യസംസ്ഥാനങ്ങളിലേക്കും പാലായനം ചെയ്യുകയാണ്. സംസ്ഥാനത്തെ സർക്കാർ എയ്ഡഡ് മേഖലയിൽ ഉൾപ്പെടെ പതിനായിരക്കണക്കിന് സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. കേരളത്തിൽ വ്യവസായ സൗഹൃദ സാഹചര്യം ഇല്ല എന്നും നിരന്തരം ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. ഇത്രയെല്ലാം പ്രതിസന്ധികളിലൂടെ സംസ്ഥാനത്തെ യുവജനങ്ങൾ കടന്നുപോകുമ്പോൾ യുവജന കമ്മീഷൻ ലക്ഷങ്ങൾ പൊടിച്ച് കൊണ്ടുനടക്കുന്നത് കൊണ്ട് സംസ്ഥാനത്തെ യുവജനങ്ങൾക്ക് എന്ത് പ്രയോജനമാണ് ഉണ്ടാകുന്നത് എന്ന് ചോദ്യവും ഉയർന്നുവരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക