മകളെയും മരുമകനെയും വിരുന്നിനായി ക്ഷണിച്ചു വരുത്തിയ ശേഷം അമ്മായിയമ്മ മരുമകനൊപ്പം നാടുവിട്ടു. സംഭവ ദിവസം വീട്ടിലെല്ലാവർക്കും മട്ടൻ കറി നൽകി സ്വീകരിച്ച ശേഷമാണ് ഇവർ പ്ലാൻ നടപ്പാക്കിയത്. അമ്മായിയമ്മയും മരുമകനും തമ്മിൽ മൊട്ടിട്ട പ്രണയം വീട്ടിൽ മറ്റാരും അറിഞ്ഞിരുന്നില്ല. വീട്ടുകാർക്ക് സംഭവത്തിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല. അമ്മായിയമ്മയും മരുമകനും തമ്മിൽ 13 വയസ്സിന്റെ പ്രായവ്യത്യാസമുണ്ട്.

മട്ടൻ കറി പാർട്ടി നടത്തിയ സംഭവ ദിവസം അമ്മായിയച്ഛൻ പതിവിലുമേറെ മദ്യപിച്ചതായി ഇയാൾ ഉറപ്പു വരുത്തിയിരുന്നു. ഇദ്ദേഹത്തെ നിർബന്ധിച്ച് മദ്യം നൽകിയിരുന്നു.ഇദ്ദേഹം മയങ്ങുകയും നന്നായി എന്ന് ഉറങ്ങി എന്ന് മരുമകൻ ഉറപ്പിക്കുകയും ചെയ്തു. രാജസ്ഥാനിലെ സിറോഹി ജില്ലയിലാണ് സംഭവം നടന്നത്. വൈകിട്ട് നാല് മണിക്ക് ഉണർന്നതും ഭാര്യയും മരുമകനും സ്ഥലംവിട്ടു എന്ന് ഇദ്ദേഹം മനസിലാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ടുപേരെയും കാണ്മാനില്ല എന്ന് കാട്ടി ഇദ്ദേഹം പോലീസിൽ പരാതി നൽകി. നാരായൺ ജോഗി എന്നയാൾക്ക്‌ രമേശ് തന്റെ മകൾ കിസ്‌നയെ വിവാഹം ചെയ്തു നൽകിയിരുന്നു. എന്നാൽ മരുമകനും അമ്മായിയമ്മയും പ്രണയിക്കുന്ന വിവരം ആരും അറിയാതെ പോയി. വിവാഹ ശേഷം മകളും മരുമകനും പതിവായി ഭാര്യാവീട്ടിൽ വന്നുപോയിരുന്നു. നാടുവിടും മുൻപ് ഡിസംബർ 30നാണ് അവസാനമായി വന്നത്. ആനദര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അമ്മായിയമ്മയ്ക്ക് മൂന്ന് പെൺമക്കളും ഒരു മകനുമുണ്ട്. മരുമകൻ മൂന്ന് കുട്ടികളുടെ പിതാവാണ്. നാടുവിടുമ്പോൾ ഇയാൾ ഒരു മകളെയും ഒപ്പം കൊണ്ടുപോയിട്ടുണ്ട്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക