സൗത്ത് കൊറിയയില്‍ ആദ്യമായി മസ്തിഷ്കത്തില്‍ അപൂര്‍വ അണുബാധ മൂലം മരണം. തായ്‍ലാന്റില്‍ നിന്ന് മടങ്ങി വന്ന കെറിയന്‍ സ്വദേശിയാണ് ബ്രെയ്ന്‍ ഈറ്റിങ് അമീബ (മസ്തിഷ്ക അണുബാധ) അഥവാ നെയേഗ്ലേരിയ ഫോവ്ലേറി അമീബ ബാധിച്ച്‌ മരിച്ചതെന്ന് ദ കൊറിയ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഏജന്‍സി അറിയിച്ചു.

നാലുമാസം തായ്‍ലാന്റില്‍ ചെലവഴിച്ചശേഷമാണ് 50 കാരനായ കൊറിയന്‍ സ്വദേശി നാട്ടിലേക്ക് മടങ്ങിയത്. ഡിസംബര്‍ 10 ന് കൊറിയയിലെത്തി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാള്‍ മരണത്തിന് കീഴടങ്ങിയത്. ഇതാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആദ്യ മസ്തിഷ്ക അണുബാധ. 1937ല്‍ അമേരിക്കയിലാണ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തടാകങ്ങള്‍, നദികള്‍, വ്യവസായ ശാലകളില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന മലിന ജലം, പ്രകൃതി ദത്ത ജല സ്രോതസ്സുകള്‍, അണുവിമുക്തമാക്കാത്ത സ്വിമ്മിങ് പൂളുകള്‍ എന്നിവിടങ്ങളിലെല്ലാം ഇത്തരം അമീബകള്‍ വളരാറുണ്ട്. നെയേഗ്ലേരിയ ഫോവ്ലേറി അമീബയുടെ സാന്നിധ്യമുള്ള നദികളിലോ തടാകങ്ങളിലോ നീന്തുന്നതിനിടയില്‍ മൂക്കിലൂടെ അണുക്കള്‍ ശരീരത്തിലെത്തി അവ മസ്തിഷ്കത്തിലേക്ക് പ്രവേശിച്ചാണ് സാധാരണയായി ആളുകള്‍ക്ക് അണുബാധ ഉണ്ടാവാറുള്ളത്. ഈ അമീബകള്‍ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കും.

മനുഷ്യനില്‍ വളരെ അപൂര്‍വമായി മാത്രമേ ഇത്തരം രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളൂ. പനി, തലവേദന, ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി, തൊണ്ടവേദന, ശരീരത്തിന്റെ സന്തുലനാവസ്ഥ നഷ്ടപ്പെടല്‍, കോച്ചിപ്പിടിത്തം, മതിഭ്രമം തുടങ്ങിയവയാണ് രോഗബാധയുടെ പ്രധാന ലക്ഷണങ്ങള്‍. അതേ സമയം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അണുബാധ പകരില്ല. അമേരിക്കയില്‍ 1962 നും 2021 നും ഇടയില്‍ നെയേഗ്ലേരിയ ഫോവ്ലേറി അമീബ മൂലം രോഗബാധയേറ്റ 154 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരില്‍ നാല് പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക