മഹിളാ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ വിബിത ബാബുവിന് എതിരെ സാമ്ബത്തിക തട്ടിപ്പിന് പരാതി. കോട്ടയം കടുത്തുരിത്തി സ്വദേശിയും പ്രവാസിയുമായ സെബാസ്റ്റ്യനാണ് തന്നെ കബളിപ്പിച്ച്‌ 14 ലക്ഷം രൂപ തട്ടിയെടുത്തു എന്ന് കാണിച്ച്‌ തിരുവല്ല പൊലീസില്‍ പരാതി നല്‍കിയത്. മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറിയാണ് വിബിത. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്ലപ്പള്ളി ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു.

അമേരിക്കയില്‍ ജോലി ചെയ്യുന്ന തന്നെ പറ്റിച്ച്‌ പലപ്പോഴായി വിബിത 14 ലക്ഷം രൂപ തട്ടിയെന്ന് പരാതിയില്‍ പറയുന്നു. പണം അയച്ചതിന്റെ തെളിവുകളും പരാതിക്കാരന്‍ സമര്‍പ്പിച്ചിട്ടുണ്ട്. എറണാകുളത്തെ ഒരു ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് വിബിതയെ ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദമായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് സാമ്ബത്തിക സഹായം ചോദിച്ചു. ഇതനുസരിച്ച്‌ വിബിതയുടെയും പിതാവിന്റെയും പേരില്‍ പണം കൈമാറി. ഇത് തിരികെ നല്‍കുന്നില്ലെന്ന് സെബാസ്റ്റ്യന്‍ പരാതിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിബിത ബാബുവിനെയും പിതാവിനെയും ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. പ്രവാസിക്ക് എതിരെ വിബിതയും പരാതി നല്‍കിയിട്ടുണ്ട്. വക്കീല്‍ ഓഫീസില്‍ കയറി തന്നെ ആക്രമിച്ചു എന്നാണ് വിബിതയുടെ പരാതി. ഇതെിന്റെ അടിസ്ഥാനത്തില്‍ പ്രവാസിക്ക് എതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 75കാരനായ സെബസ്റ്റ്യാന്‍ ഓഫീസില്‍ കയറി തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചെന്നും വഴങ്ങിയില്ലെങ്കില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിബിതയുടെ പരാതിയില്‍ പറയുന്നു. തനിക്ക് ലഭിച്ച പണത്തിന്റെ ഒരു വിഹിതം നിയമോപദേശത്തിന്റെ പ്രതിഫലമാണെന്നും വിബിത അവകാശപ്പെട്ടു. ബാക്കി പണം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സെബാസ്റ്റ്യന്‍ സ്വയം നല്‍കിയതാണെന്നും വിബിത പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക