ചുവന്ന് തുടുത്ത ചുണ്ട് വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. ലിപ്സ്റ്റിക്കുകളുടെ ഉപയോഗം, പുകവലി തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ട് ചുണ്ട് കറുപ്പ് നിറത്തിലാകാറുണ്ട്. ഇതുമൂലം ഉറക്കം പോകുന്നവരും നിരവധിയുണ്ട്. എന്നാല്‍ ഈ സൗന്ദര്യ പ്രശ്‌നത്തിനുള്ള പരിഹാരം നമ്മുടെ വീട്ടില്‍ത്തന്നെയുണ്ട്.

ചെറുനാരങ്ങ ഉപയോഗിച്ച്‌ സ്‌ക്രബ് ചെയ്യുന്നത് ചുണ്ടിലെ കറുത്തപാടുകളും മറ്റും നീക്കാന്‍ സഹായിക്കും. ഒരു കഷ്ണം ചെറുനാരങ്ങയില്‍ പഞ്ചസാരയിട്ട് നന്നായി സ്‌ക്രബ് ചെയ്തുകൊടുക്കാം. ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്യണം. ചുണ്ടുകള്‍ക്ക് ചുവന്ന നിറം നല്‍കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. കിടക്കുന്നതിന് മുന്‍പ് ബീറ്റ്റൂട്ട് നീര് ചുണ്ടില്‍ പുരട്ടി കിടക്കുന്നതും വളരെ നല്ലതാണ്. അല്ലെങ്കില്‍ ക്യാരറ്റ് ജ്യൂസും ബീറ്റ്റൂട്ട് ജ്യൂസും മിക്സ് ചെയ്ത് ചുണ്ടില്‍ പുരട്ടി പത്ത് മിനിട്ടോളം മസാജ് ചെയ്ത് ചൂടുവെള്ളത്തില്‍ കഴുകുക. ഇതും ചുണ്ടിന് ചുവപ്പ് നിറം നല്‍കാന്‍ സഹായിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക