പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരം 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കായി ബിജെപി നേതൃത്വം ഉന്നതതല സംഘത്തിന് കഴിഞ്ഞ ദിവസം രൂപം നല്‍കി. ഡല്‍ഹിയിലെ ബിജെപി അദ്ധ്യക്ഷന്‍ ജെ പി നദ്ദയുടെ വസതിയില്‍ ചൊവ്വാഴ്ചയാണ് ടീമിന്റെ ആദ്യ യോഗം നടന്നത്. രണ്ടര മണിക്കൂറോളം നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ചര്‍ച്ചയായി. 2024ലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ അഞ്ച് പ്രമുഖ നേതാക്കള്‍ക്കാണ് ടീമില്‍ ഇടം ലഭിച്ചത്.

ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ചത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സുപ്രധാന തീരുമാനങ്ങളെടുക്കുക ഈ അഞ്ച് പേരുടെ കൂട്ടായ ചര്‍ച്ചയ്ക്ക് ശേഷമാവും. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മാര്‍ഗരേഖ തയ്യാറാക്കുകയാണ് അഞ്ചംഗ സംഘത്തിന്റെ പ്രധാന കര്‍ത്തവ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേന്ദ്ര നേതാക്കളെ കൂടാതെ ഈ ടീമിലേക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തപ്പെട്ടതാണ് ഏറെ ചര്‍ച്ചയായിരിക്കുന്നത്. മോദിയ്ക്ക് ശേഷം യോഗി എന്ന അണികളുടെ മുദ്രാവാക്യത്തിന് ഏറെ മൂല്യം കണക്കാക്കുന്ന തീരുമാനമാണിത്. ബി.ജെ.പി നേതൃത്വവും യു.പി മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം മികച്ചതല്ലെന്ന് പ്രചരിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ സ്ഥാനക്കയറ്റം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക