സമൂഹമാധ്യമങ്ങളില്‍ പലതരത്തിലുള്ള വീഡിയോകള്‍ പ്രചരിക്കാറുണ്ട്. ഇവയില്‍ പലതും വളരെ വേ​ഗത്തില്‍ വൈറലാകും. ഇത്തരത്തില്‍ പാമ്ബുകളുടെ വിവിധ വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാറുണ്ട്. പാമ്ബുകളെ പലര്‍ക്കും പേടിയാണ്. വലുപ്പമോ ഇനമോ എതായാലും പാമ്ബുകളെ കാണുന്നത് പോലും ഭൂരിഭാ​ഗം പേര്‍ക്കും ഭയമാണ്. പാമ്ബുകളെ സ്വപ്നത്തില്‍ കാണുന്നതുപോലും ചിലരെ അസ്വസ്ഥരാക്കും. പാമ്ബിനെ പേടിയുള്ളവരെ കൂടുതല്‍ പേടിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

പാമ്ബുകള്‍ പലയിടങ്ങളിലും ഒളിച്ചിരിക്കുന്ന ജീവികളാണെന്ന് പറയേണ്ടതില്ലല്ലോ. ഏറ്റവും കൗശലമുള്ള ജീവികളായാണ് പാമ്ബുകളെ കണക്കാക്കുന്നത്. വീടിനുള്ളില്‍ പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കാത്തിടത്താകും പാമ്ബിനെ കാണുക. കാരണം ഉരഗങ്ങള്‍ക്ക് ചെറിയ വിടവുകളിലൂടെ പോലും സഞ്ചരിക്കാന്‍ സാധിക്കും. സമാനമായ ഒരു സംഭവമാണ് ഈ വീഡിയോയില്‍ ഉള്ളത്. മൈസൂരില്‍ ഷൂവിനുള്ളില്‍ ചുരുണ്ട് കൂടിയിരിക്കുന്ന കൂറ്റന്‍ മൂര്‍ഖന്‍ പാമ്ബിനെ പിടികൂടുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷൂ ധരിക്കാന്‍ ഒരുങ്ങുമ്ബോള്‍ അതില്‍ ഒളിച്ചിരുന്ന മൂര്‍ഖന്‍ പാമ്ബിനെ കണ്ടതാണ് സംഭവം. ട്വിറ്ററില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ ആരോ വടികൊണ്ട് ഷൂ ചലിപ്പിക്കുമ്ബോള്‍ ഒരു മൂര്‍ഖന്‍ ആക്രമണകാരിയായി ഷൂവില്‍ നിന്ന് പുറത്തേക്ക് വരുന്നതായി കാണാം. “കര്‍ണ്ണാടകയിലെ മൈസൂരില്‍ പാമ്ബിന്റെ ഞെട്ടിക്കുന്ന വീഡിയോ… ചെരുപ്പിനുള്ളില്‍ ഒളിച്ചിരിക്കുന്ന പാമ്ബ്” എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. എന്‍ഡിടിവിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌, മൂര്‍ഖനെ പിടികൂടുന്നതിനായി പാമ്ബ് പിടുത്തക്കാരന്‍ സ്ഥലത്ത് എത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക