കേന്ദ്രീയ വിദ്യാലയ സംഘടനില്‍ (കെ.വി.എസ്) അദ്ധ്യാപക -അനദ്ധ്യാപക തസ്തികകളില്‍ പതിനായിരത്തോളം ഒഴിവുകള്‍. പി.ജി ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍, പ്രൈമറി സെക്ഷന്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍. അദ്ധ്യാപകര്‍ക്ക് ഹിന്ദി മീഡിയത്തിലും പഠിപ്പിക്കാന്‍ കഴിയണം.

തസ്തികകള്‍:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1. അസി. കമ്മിഷണര്‍- (52 ഒഴിവുകള്‍). ശമ്ബള സ്കെയില്‍ 78,800-20,9200. ഉയര്‍ന്ന പ്രായപരിധി 50.

2. പ്രിന്‍സിപ്പല്‍- (239 ഒഴിവുകള്‍). ശമ്ബള സ്കെയില്‍ 78,800-20,9200. ഉയര്‍ന്ന പ്രായപരിധി 50.

3. വൈസ് പ്രിന്‍സിപ്പല്‍- (203 ഒഴിവുകള്‍). ശമ്ബള സ്കെയില്‍ 56,100-17,7500. ഉയര്‍ന്ന പ്രായപരിധി 45.

4. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍- (1409 ഒഴിവുകള്‍). ശമ്ബള സ്കെയില്‍ 47,600-15,1100. ഉയര്‍ന്ന പ്രായപരിധി 40. ഹിന്ദി, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബയോളജി, ഹിസ്റ്ററി, ജിയോഗ്രഫി, ഇക്കണോമിക്സ്, കോമേഴ്സ്, കമ്ബ്യൂട്ടര്‍ സയന്‍സ്, ബയോടെക് എന്നീ വിഷയങ്ങളില്‍ ഒഴിവ്.

5. ട്രെയ്ന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍- (3176 ഒഴിവുകള്‍). ശമ്ബള സ്കെയില്‍ 44,900-14,2400. ഉയര്‍ന്ന പ്രായപരിധി 35. ഹിന്ദി, ഇംഗ്ലീഷ്, സംസ്കൃതം, സോഷ്യല്‍ സയന്‍സ്, മാത്സ്, സയന്‍സ്, ഫിസിക്കല്‍ & ഹെല്‍ത്ത് എജ്യൂക്കേഷന്‍, ആര്‍ട്ട് എജ്യുക്കേഷന്‍, വര്‍ക്ക് എക്സ്പീരിയന്‍സ് എന്നീ വിഷയങ്ങളില്‍ നിയമനം.

6. ലൈബ്രറേറിയന്‍- (355 ഒഴിവുകള്‍). ശമ്ബള സ്കെയില്‍ 44,900-14,2400. ഉയര്‍ന്ന പ്രായപരിധി 35.

7. പ്രൈമറി ടീച്ചര്‍ (മ്യൂസിക്)- (303 ഒഴിവുകള്‍). ശമ്ബള സ്കെയില്‍ 35,400-11,2400. ഉയര്‍ന്ന പ്രായപരിധി 30.8. ഫിനാന്‍സ് ഓഫിസര്‍- (06 ഒഴിവുകള്‍). ശമ്ബള സ്കെയില്‍ 44,900-14,2400. ഉയര്‍ന്ന പ്രായപരിധി 35.

8. ഫിനാന്‍സ് ഓഫിസര്‍- (06 ഒഴിവുകള്‍). ശമ്ബള സ്കെയില്‍ 44,900-14,2400. ഉയര്‍ന്ന പ്രായപരിധി 35.

9. അസി. എന്‍ജിനീയര്‍, സിവില്‍ (02 ഒഴിവുകള്‍). ശമ്ബള സ്കെയില്‍ 44,900-14,2400. ഉയര്‍ന്ന പ്രായപരിധി 35.

10. അസി. സെക്ഷന്‍ ഓഫിസര്‍ (156 ഒഴിവുകള്‍). ശമ്ബള സ്കെയില്‍ 35,400-11,2400. ഉയര്‍ന്ന പ്രായപരിധി 35.

11. ഹിന്ദി ട്രാന്‍സലേറ്റര്‍ (11 ഒഴിവ്). ശമ്ബള സ്കെയില്‍ 35,400-11,2400. ഉയര്‍ന്ന പ്രായപരിധി 35.

12. സീനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (322 ഒഴിവുകള്‍). ശമ്ബള സ്കെയില്‍ 25,500-81,100. ഉയര്‍ന്ന പ്രായപരിധി 30.

13. ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (702 ഒഴിവ്). ശമ്ബള സ്കെയില്‍ 19,900-63,200. ഉയര്‍ന്ന പ്രായപരിധി 27.

14. സ്റ്റെനോഗ്രഫര്‍ ഗ്രേഡ് 2 (54 ഒഴിവ്). ശമ്ബള സ്കെയില്‍ 25,500-81,100. ഉയര്‍ന്ന പ്രായപരിധി 27.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍.അപേക്ഷാ ഫീസ്: അസി. കമ്മിഷണര്‍, പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍ തസ്തികകളിലേക്ക് 2300 രൂപ. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജൂനിയര്‍& സീനിയര്‍), സ്റ്റെനോഗ്രഫര്‍ 2 തസ്തികകള്‍ക്ക് 1500 രൂപ. മറ്റു തസ്തികകള്‍ക്ക് 1500. പട്ടിക വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് ഫീസില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക