നിയമസഭയില്‍ പ്രസംഗം നീണ്ടതിനെ തുടര്‍ന്ന് കെ.ടി.ജലീലിന്റെ മൈക്ക് ഓഫ് ആക്കി സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ബില്ലിന്റെ ചര്‍ച്ചയ്ക്കിടയില്‍ സമയം കഴിഞ്ഞതിനാല്‍ ജലീല്‍ പ്രസംഗം നിര്‍ത്തണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. കെ.ടി. ജലീലിന്റെ പ്രസംഗം നീണ്ടതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി.

കെ.ടി.ജലീല്‍ പ്രസംഗം തുടര്‍ന്നു. പ്രസംഗം നിര്‍ത്തിയില്ലെങ്കില്‍ ചെയറിന് ബലമായി മൈക്ക് മറ്റൊരാള്‍ക്ക് നല്‍കേണ്ടിവരുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി. ചെയറുമായി സഹകരിക്കാത്തത് ശരിയല്ലെന്നും പരസ്പര ധാരണവേണമെന്നും സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന്, തോമസ് കെ.തോമസിന് സ്പീക്കര്‍ മൈക്ക് നല്‍കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗവര്‍ണര്‍ ചാന്‍സലറാകാന്‍ യോഗ്യനല്ലെന്ന് സര്‍ക്കാര്‍ പലരീതിയില്‍ വ്യക്തമാക്കിയെന്ന് ജലീല്‍ പറഞ്ഞു. സര്‍വകലാശാലകള്‍ കാവിവല്‍ക്കരിക്കാന്‍ ഗവര്‍ണറുടെ സഹായത്തോടെ നീക്കം നടന്നതായും ജലീല്‍ ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക