താൻ നാല് കുഞ്ഞുങ്ങൾക്ക് പിതാവാകാൻ കാരണം കോൺഗ്രസാണെന്ന് പഴിച്ച് ബിജെപി എംപി രവി കിഷൻ. കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ ഇരുന്നപ്പോൾ ജനസംഖ്യാ നിയന്ത്രണ ബില്ല് െകാണ്ടുവന്നിരുന്നെങ്കിൽ താൻ നാലുകുട്ടികളുടെ അച്ഛൻ ആകില്ലായിരുന്നു എന്നാണ് എംപിയുടെ വാദം. ആജ് തക്ക് ചാനലിന്റെ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു നടൻ കൂടിയായ ലോക്സഭാ എംപിയുടെ ഈ കുറ്റപ്പെടുത്തൽ.

ഗോരഖ്പൂരിൽ നിന്നുള്ള എംപിയാണ് രവി കിഷൻ. നാല് കുട്ടികളെ വളർത്താൻ താൻ ഒരുപാട് കഷ്ടപ്പെട്ടെന്നും ഭാര്യയുടെ ആരോഗ്യം പോലും നശിച്ചെന്നും എംപി പറയുന്നു. ഇതിനെല്ലാം അദ്ദേഹം കുറ്റപ്പെടുത്തുന്നത് അന്ന് അധികാരത്തിൽ ഉണ്ടായിരുന്ന കോൺഗ്രസിനെയാണ്. അന്ന് കോൺഗ്രസ് രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് ബില്ല് കൊണ്ടുവന്നിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നെന്നും രവി കിഷൻ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക