സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷി. പ്രിയപ്പെട്ടവര്‍ക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം മീനാക്ഷി തന്റെ പ്രൊഫൈലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്ക് തന്റെ ഡാൻസ് വീഡിയോകളും താരപുത്രി ഷെയര്‍ ചെയ്തിരുന്നു. ഇപ്പോഴിതാ മറ്റൊരു നൃത്ത വീഡിയോയുമായി എത്തിയിരിക്കുകയാണ് മീനാക്ഷി.

ആദ്യത്തേത് പോലെ തന്നെ സിലൗട്ട് മാതൃകയിലാണ് ഇത്തവണയും വീഡിയോ പകര്‍ത്തിയിരിക്കുന്നത്.’മൗല മേരാ’ എന്ന ഗാനത്തിന് വളരെ ഗ്രേസ്ഫുള്ളായി നൃത്തം ചെയ്യുകയാണ് മീനാക്ഷി. ക്രോപ്പ് ടോപ്പു സ്കര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. മീനാക്ഷിയുടെ കമന്റ് ബോക്സില്‍ നിറയുന്നത് അമ്മ മഞ്ജു വാര്യരെ കുറിച്ചുള്ള കമന്റുകളാണ്. അമ്മയുടെ അല്ലെ മോള്‍ ,ഒട്ടും മോശമാവില്ല ഡാൻസില്‍, മീനാക്ഷിക്കുട്ടി സൂപ്പര്‍.., അമ്മയുടെ മോള്‍ തന്നെ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നൃത്തം ഏറെ സ്നേഹിക്കുന്ന വ്യക്തിയാണ് മീനാക്ഷിയുടെ അമ്മയും നടിയുമായ മഞ്ജു വാര്യര്‍. അഭിനയത്തില്‍ നിന്ന് ഇടവേള കിട്ടുമ്ബോഴെല്ലാം മഞ്ജു നൃത്തത്തില്‍ മുഴുകാറുണ്ട്.അച്ഛനും അമ്മയും സിനിമാ മേഖലയില്‍ സജീവമായി നില്‍ക്കുമ്ബോഴും അഭിനയത്തോട് മീനാക്ഷിക്ക് അത്ര പ്രിയമില്ല. ചെന്നൈയില്‍ എംബിബിഎസിന് പഠിക്കുന്ന മീനാക്ഷി ഡോക്ടര്‍ ആകാനുളള ഒരുക്കത്തിലാണ്. ഡോ. മീനാക്ഷി എന്നറിയപ്പെടാനാണ് മകള്‍ക്ക് താല്‍പര്യമെന്ന് ഒരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞിരുന്നു.

പൊതു പരിപാടികളില്‍ പങ്കെടുക്കാനെത്തുന്ന മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലാകാറുണ്ട്. മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് നടി നമിത പ്രമോദ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ നമിത തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ പങ്കുവയ്ക്കാറുണ്ട്. ഈശോ എന്ന ചിത്രത്തിന്റെ പ്രചരണ സമയത്ത് നമിതയോടു മീനാക്ഷി സിനിമയിലേയ്‌ക്കെത്തുമോ എന്നു അവതാരക ചോദിച്ചിരുന്നു. മീനാക്ഷിയ്ക്കു ഇത്തരത്തിലുളള വാര്‍ത്തകള്‍ കാണുമ്ബോള്‍ പുച്ഛമാണ് എന്നാണ് നമിത മറുപടി നല്‍കിയത്.’സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ ഞാന്‍ അവള്‍ക്കു അയച്ചു കൊടുക്കാറുണ്ട്. പലതും അവള്‍ ശ്രദ്ധിക്കാറു പോലുമില്ല. അധികം ആരോടും സംസാരിക്കാത്ത വളരെ നിഷ്‌കളങ്കയായ കുട്ടിയാണ് മീനാക്ഷി’ നമിതയുടെ വാക്കുകളിങ്ങനെയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക