ഇന്‍ഡിഗോ വിമാന സര്‍വീസിനെതിരെ രൂക്ഷ വിമര്‍ശവുമായി നടന്‍ റാണ ദഗ്ഗുബതി രംഗത്ത്. രാജ്യത്തെ ഏറ്റവും മോശമായ എയര്‍ലൈന്‍ അനുഭവം എന്നാണ് താരം വിമാനസര്‍വീസിനെക്കുറിച്ച്‌ പറഞ്ഞത്.ട്വിറ്ററിലൂടെയായിരുന്നു വിമര്‍ശനം. ‘വിമാനത്തിന്റെ സമയത്തെ കുറിച്ച്‌ ഇന്‍ഡിഗോയ്ക്ക് ഒന്നും അറിയില്ല. ലഗേജ് കാണാതായിട്ടും അത് ട്രാക്ക് ചെയ്യാനുള്ള സംവിധാനം പോലുമില്ല. ഇന്‍ഡിഗോയുടെ ജീവനക്കാരോട് ചോദിച്ചാല്‍ അവര്‍ക്കും ഇതേക്കുറിച്ച്‌ യാതൊരു അറിവുമില്ല.’- നടന്‍ ട്വിറ്ററില്‍ കുറിച്ചു.

ട്വീറ്റ് വൈറലായതോടെ ഇന്‍ഡിഗോയും വിഷയത്തില്‍ പ്രതികരണവുമായി എത്തി. അദ്ദേഹത്തിന് നേരിടേണ്ടി വന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ക്ഷമ ചോദിക്കുന്നുവെന്നും. ലഗേജ് എത്രയും പെട്ടെന്ന് എത്തിക്കുമെന്നും ഇന്‍ഡിഗോ അധികൃതര്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, സമാനമായ അനുഭവങ്ങള്‍ തങ്ങള്‍ക്കും സംഭവിച്ചതായി നിരവധി പേരാണ് താരത്തിന്റെ ട്വീറ്റിന് താഴെ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. തെന്നിന്ത്യന്‍ താരം പൂജ ഹെഗ്ഡെയും നേരത്തേ ഇന്‍ഡിഗോയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ജീവനക്കാരുടെ പെരുമാറ്റം വളരെ മോശമായിരുന്നു എന്നായിരുന്നു താരത്തിന്റെ ആരോപണം. നടിയോടും ഇന്‍ഡിഗോ അധികൃതര്‍ മാപ്പ് പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക