കൊല്ലം: മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കെ എസ്‌ ആര്‍ ടി സി ബസിനടിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് കൊല്ലം ശൂരനാട്ടാണ് അപകടമുണ്ടായത്. ഇരുചക്രവാഹനം റോ‍ഡില്‍ തെന്നി മറിഞ്ഞ് മേരിക്കുട്ടി ബസിന്‍റെ ടയറുകള്‍ക്കടിയില്‍ പെട്ടത് . അപകടത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകിട്ട് വെണ്‍മണിയിലുള്ള കുടുംബ വീട്ടിലേക്ക് മകന്‍ സിബിനൊപ്പം ഇരു ചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്ബോഴാണ് ശൂരനാട്ടുവെച്ച്‌ അപകടമുണ്ടായത്. ബൈക്ക് റോഡില്‍ നിന്ന് തെന്നി മാറി മറിയുകയായിരുന്നു. തുടര്‍ന്ന് മേരിക്കുട്ടി റോഡിലേക്ക് തെറിച്ചു വീണു. പിന്നാലെ വന്ന കെ എസ് ആര്‍ ടി സി ബസ് ഇവരുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയും മരണം സംഭവിക്കുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബസ് ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്ന് പൊലീസ് ബസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ അപകടം നടന്നതിന് തൊട്ടടുത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അപകടത്തിന്‍റെ നിജസ്ഥിതി വ്യക്തമായത്. ഫോന്‍സിക് വിദഗ്ധരും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക