വെട്രിമാരന്റെ സംവിധാനത്തില്‍ വിജയ് സേതുപതി പ്രധാന വേഷത്തിലെത്തുന്ന സിനിമ വിടുതലൈയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. സംഘട്ടന സംവിധാന സംഘത്തിലെ ഫൈറ്റിങ് പരിശീലകനായ സുരേഷ്(49) ആണ് മരിച്ചത്.

തീവണ്ടി അപകടദൃശ്യം ചിത്രീകരിക്കുന്നതിനിടെ ചെന്നൈയ്ക്ക് സമീപം കേളമ്ബാക്കത്താണ് അപകടമുണ്ടായത്. ക്രെയിനിന്റെ ഇരുമ്ബ് വടം പൊട്ടിയതിനെത്തുടര്‍ന്ന് സുരേഷ് 30 അടി ഉയരത്തില്‍നിന്ന് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ കഴുത്ത് ഒടിഞ്ഞ സുരേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക