തിരുവനന്തപുരം : മുന്‍ മന്ത്രി സജി ചെറിയാനെതിരായ കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ്. ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ തിരുവല്ല കോടതിയുടെ നിര്‍ദേശ പ്രകാരം എടുത്ത കേസാണ് പൊലീസ് അവസാനിപ്പിക്കുന്നത്. തെളിവില്ല എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് നടപടി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് ഉടന്‍തന്നെ കോടതിയില്‍ സമര്‍പ്പിക്കും.

കേസിലെ പരാതിക്കാരനായ അഡ്വ. ബൈജു നോയലിന് പൊലീസ് റിപ്പോര്‍ട്ട് നല്‍കി കഴിഞ്ഞു. ക്രിമിനല്‍ കേസ് നിലനില്‍ക്കില്ല എന്ന് ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ തിരുവല്ല ഡിവൈഎസ്‌പിക്ക് നിയമോപദേശം നല്‍കിയിട്ടുണ്ട്. ഇവയെല്ലാം പരിഗണിച്ചാണ് കേസ് അവസാനിപ്പിക്കാം എന്ന തീരുമാനത്തിലേക്ക് പൊലീസ് എത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മന്ത്രിയായിരുന്ന സമയത്ത് സജി ചെറിയാന്‍ നടത്തിയ ഭരണഘടന വിരുദ്ധ പരാമര്‍ശം മാധ്യമങ്ങളില്‍ അടക്കം സംപ്രേഷണം ചെയ്‌തിരുന്നു. ഇതിന്‍റെ മുഴുവന്‍ വീഡിയോ അടക്കം പരാതിക്കാരന്‍ പൊലീസിന് നല്‍കുകയും ചെയ്‌തു. എന്നാല്‍ സജി ചെറിയാനെ ഇതുവരെ ചോദ്യം ചെയ്യാന്‍ പോലും തയ്യാറാകാതെയാണ് പൊലീസ് കേസ് അവസാനിപ്പിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക