എസ്.ഡി കോളജില്‍ എ.ഐ.എസ്.എഫ്-എസ്.എഫ്.ഐ സംഘര്‍ഷത്തില്‍ പെണ്‍കുട്ടികളടക്കം നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എ.ഐ.എസ്.എഫ് വനിത ചെയര്‍പേഴ്സന്‍ സ്ഥാനാര്‍ഥിയും ബി.കോം വിദ്യാര്‍ഥിയുമായ ആര്‍ശ, എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി അരവിന്ദ്, ബി.കോം വിദ്യാര്‍ഥി അര്‍ജുന്‍, വിദ്യാര്‍ഥി ഗ്രീഷ്മ, എസ്.എഫ്.ഐ പ്രവര്‍ത്തകരും മുന്‍ ചെയര്‍പേഴ്സന്‍ സാന്ദ്ര, യൂണിറ്റ് കമ്മിറ്റി അംഗം മഴ, വനിത ലേഡി റപ്പായി മത്സരിക്കുന്ന പൂജ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ ജില്ല ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകീട്ട് 5.15നാണ് സംഭവങ്ങള്‍ക്ക് തുടക്കം. തിങ്കളാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന് സമാപനം കുറിച്ച്‌ നടന്ന കൊട്ടിക്കലാശത്തിനിടെ ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സമാധാനമായി കൊട്ടിക്കലാശം പൂര്‍ത്തിയാക്കിയശേഷം കാമ്ബസിലേക്ക് ഇരച്ചുകയറിയെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ രാഷ്ട്രീയ പാര്‍ട്ടി നോക്കാതെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം ഇക്കുറി കോളജ് തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയടക്കം അഞ്ച് ജനറല്‍ സീറ്റുകളില്‍ എ.ഐ.എസ്.എഫ് മത്സരിക്കുന്നുണ്ട്. ഇതില്‍ പ്രകോപിതരായ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കല്ലും കമ്ബും ഉപയോഗിച്ച്‌ വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ച്‌ മര്‍ദിക്കുകയായിരുന്നുവെന്ന് എ.ഐ.എസ്.എഫ് ആരോപിച്ചു.

എന്നാല്‍, കലാശക്കൊട്ടില്‍ പങ്കെടുത്ത എസ്.എഫ്.ഐ പ്രവര്‍ത്തക പൂജയെ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ കൈകൊണ്ട് അടിക്കുകയും ഒപ്പമുണ്ടായിരുന്ന സാന്ദ്രയെയും മഴയെും ഇത് ചോദ്യംചെയ്തപ്പോള്‍ വടികൊണ്ട് അടിച്ചതാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് എസ്.എഫ്.ഐ ആരോപണം. സംഭവത്തില്‍ സൗത്ത് പൊലീസ് കേസെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക