ഷാജി കാളിയേത്തിനെ കെപിസിസി അംഗമാക്കിയ തീരുമാനം മരവിപ്പിച്ച്‌ കോണ്‍ഗ്രസ്. മലപ്പുറം ജില്ലയില്‍ നിന്നും ശശി തരൂരിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ട ഏക ഭാരവാഹിയാണ് ഷാജി. ഇതിനു പിന്നാലെയാണ് കെപിസിസി അംഗമാക്കിയ തീരുമാനം മരവിപ്പിച്ചതെന്നത് ശ്രദ്ധേയമാണ്. ശശി തരൂരിന്റെ മലപ്പുറത്തെ സ്വീകരണ പരിപാടിയിലും ഷാജി സജീവമായിരുന്നു.

തരൂരിനെതിരെ കോട്ടയം ഡിസിസി രംഗത്ത് വന്നതിന് പിന്നാലെയാണ് ഷാജിയുടെ അംഗത്വം മരവിപ്പിച്ചിരിക്കുന്നത്.ഷാജിയെ കെപിസിസി അംഗമാക്കിയതിനെതിരെ നേരത്തെ പൊന്നാനി കോണ്‍ഗ്രസില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഈ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ നടപടിയെന്നാണ് ഡിസിസി പ്രസിഡന്റ് വി എസ് ജോയിയുടെ വിശദീകരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക