നമ്മുടെ നാട്ടില്‍ ഇല്ലെങ്കിലും സിനിമകളിലോ ഡോക്യുമെന്ററികളിലോ ഒക്കെ അഗ്‌നിപര്‍വ്വതങ്ങള്‍ കണ്ട് പരിചയമുള്ളവരാണ് എല്ലാവരും. സ്‌കൂളുകളിലൊക്കെ പഠിക്കുമ്ബോള്‍ പലപ്പോഴും അഗ്നിപര്‍വ്വതങ്ങളുടെ മാതൃകയില്‍ പ്രോജക്ടുകളും ഉണ്ടായിട്ടുണ്ടാകും അല്ലേ.

എന്നാൽ ശാന്തമായി കിടക്കുന്ന ഒരു അഗ്നിപർവതത്തെ ഒരു കല്ലെറിഞ്ഞ് ഉണർത്തുകയും അതൊരു തീക്കുണ്ഡമായി മാറുകയും ചെയ്യുന്ന കാഴ്ച കണ്ടിട്ടുണ്ടോ? എത്തിയോപ്യിയയിലെ ഒരു അഗ്നിപർവതത്തിൽ നടത്തിയ പരീക്ഷണത്തിന്റെ വീഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്. രണ്ടുപേർ ചേർന്ന് വളരെ ഉയരത്തിൽ നിന്ന് ഒരു ഭാരമുള്ള വസ്തു അഗ്നിപർവ്വത ശയ്യയിലേക്ക് എറിയുന്നതും തുടർന്ന് അഗ്നിപർവതത്തിന് സംഭവിക്കുന്ന പരിണാമവുമാണ് വീഡിയോയിൽ ഉള്ളത്. എത്യോപ്യയിലെ സജീവ അഗ്‌നിപര്‍വ്വതമായ എര്‍ട്ട ആലയിലാണ് ഈ പരീക്ഷണം നടത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏകദേശം 80 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് ലാവയിലേക്ക് രണ്ട് പേര്‍ ചേര്‍ന്ന് കല്ല് വലിച്ചെറിയുന്നത്. ചാരം പോലിരിക്കുന്ന ആദ്യത്തെ പാളിയിലേക്ക് ഇത് ചെന്നു വീണ ഉടനെ തീക്കുമിളകള്‍ പോലെ ഉണ്ടാകുന്നു. പിന്നാലെ ഇത് പൂര്‍ണമായും കത്തി തീപിടിച്ച്‌ മുങ്ങുന്നതാണ് കാണുന്നത്. തീയുടെ അളവ് ഓരോ നിമിഷവും കൂടി ചെറിയൊരു പൊട്ടിത്തെറി ഉണ്ടാകുന്നതും കാണാം.

ധാരാളം വിഷവാതകങ്ങളും അഗ്നിപര്‍വ്വതങ്ങളില്‍ നിന്ന് പുറത്തേക്ക് വമിക്കുന്നുണ്ട്. ഇവ ഒരു പരിധിയില്‍ കൂടുതല്‍ ശ്വസിക്കുന്നത് മരണത്തിന് വരെ കാരണമായേക്കാം. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ്, ഹൈഡ്രജന്‍ സള്‍ഫൈഡ് തുടങ്ങിയവയെല്ലാം ഇതിനുള്ളില്‍ നിന്ന് പുറത്തേക്ക് വരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക