പാമ്പിനെ പരുന്ത് വേട്ടയാടി ഭക്ഷിക്കുന്നത് സാധാരണമാണ്. കാരണം പാമ്പുകളെ റാഞ്ചാന്‍ പരുന്തിന് പ്രത്യേക കഴിവാണ്. എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. എന്താണന്നല്ലേ? പാമ്ബിനെ ഇരയാക്കാന്‍ ശ്രമിച്ച പരുന്തിന് സംഭവിച്ച ദുര്‍വിധിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
എതാരാളിയെ ചെറുതായി കണ്ട പരുന്ത് ഒടുവില്‍ പാമ്പിന്റെ ഇരയായിമാറുകയായിരുന്നു. @Nature is Amazing എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ പരുന്തിന്റെ കാലില്‍ കിടന്ന് പാമ്പ് പുളയുന്നതാണ് കാണുന്നത്. തന്നെ തിരിച്ച് ആക്രമിക്കുകയില്ല എന്ന അമിത ആത്മവിശ്വാസത്തില്‍ നില്‍ക്കുമ്ബോഴാണ് ട്വിസ്റ്റ്.
What lesson did you learn from this? pic.twitter.com/czLfwTPO6h
— Nature is Amazing ☘️ (@AMAZlNGNATURE) May 20, 2024
പെട്ടന്ന് തന്നെ പാമ്പ് പരുന്തിനെ ചുറ്റിവരിയാന്‍ തുടങ്ങി. കൊത്തി പാമ്പിനെ ഇതില്‍ നിന്ന് അകറ്റാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ വിടാന്‍ ഭാവമില്ലാതെ നിന്ന പാമ്പിന്റെ ഇരയാകുന്നതാണ് വീഡിയോയുടെ അവസാനം കാണുന്നത്.