FlashGalleryIndiaNewsWeather

ചുട്ടുപൊള്ളി ഉത്തരേന്ത്യ: രാജസ്ഥാൻ മരുഭൂമിയിൽ മണലിൽ പപ്പടം ചുട്ടെടുത്ത് സൈനികൻ; വീഡിയോ വൈറൽ; ഇവിടെ കാണാം.

തീവ്രമായ ചൂടില്‍ വീർപ്പുമുട്ടുകയാണ് ഉത്തരേന്ത്യ. പല പ്രദേശങ്ങളിലും പരമാവധി പകല്‍ താപനില 47 ഡിഗ്രി സെല്‍ഷ്യസ് കടന്നു. കനത്ത ചൂടിൻ്റെ പശ്ചാത്തലത്തില്‍ ഡെല്‍ഹിയിലും രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും കാലാവസ്ഥ വകുപ്പ് (ഐഎംഡി) റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളിലും കടുത്ത ചൂട് തുടരുമെന്നാണ് ഐഎംഡിയുടെ പ്രവചനം.

ad 1

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ചൂടിന്റെ തീവ്രത വെളിപ്പെടുത്തുന്ന ഒരു വീഡിയോ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായി. രാജസ്ഥാനിലെ ഒരു ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്‌എഫ്) ജവാൻ ചുട്ടുപൊള്ളുന്ന മണലില്‍ പപ്പടം ചുട്ടെടുക്കുന്ന ദൃശ്യങ്ങള്‍ ആയിരുന്നു ഇത്. സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തില്‍ വൈറലായി മാറിയ ഈ വീഡിയോ നെറ്റിസണ്‍സിന്റെ ശ്രദ്ധയാകർഷിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

“രാജസ്ഥാനിലെ ബിക്കാനീറില്‍ താപനില 47 ഡിഗ്രി സെല്‍ഷ്യസിലേക്ക് ഉയരുന്നു. അന്താരാഷ്ട്ര അതിർത്തിയിലെ മണല്‍ ഒരു ചൂള പോലെയാണ്, പക്ഷേ മാതൃരാജ്യത്തെ സേവിക്കുന്ന നമ്മുടെ സൈനികർ ശക്തമായി നിലകൊള്ളുന്നു” എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ X -ല്‍ (ട്വിറ്ററില്‍) പോസ്റ്റ് ചെയ്തത്.

ad 3

48 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയില്‍ ചൂടില്‍ നിന്ന് രക്ഷപ്പെടാനായി മുഖം സണ്‍ഗ്ലാസും തുണിയും ഉപയോഗിച്ച്‌ മറച്ച ഒരു ജവാൻ നിലത്ത് മണല്‍ പരപ്പില്‍ ഇരുന്നുകൊണ്ട് പപ്പടം ചുട്ടെടുക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. അല്പസമയത്തിനുശേഷം ഇദ്ദേഹം പപ്പടം കയ്യിലെടുത്ത് അത് പാകപ്പെട്ടു എന്ന് കാണിക്കുന്നതിനായി കയ്യില്‍ പിടിച്ച്‌ പൊടിക്കുന്നതായും വീഡിയോയില്‍ കാണാം.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button