വീഡിയോ ക്രിയേറ്റര്‍മാര്‍ക്ക് സന്തോഷവാര്‍ത്തയുമായി ജിയോ. പുതിയ ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്യുമെന്ന് വ്യാഴാഴ്ച ജിയോ പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാവാണ് റിലയന്‍സ് ജിയോ. റോളിംഗ് സ്റ്റോണ്‍ ഇന്ത്യ, ക്രിയേറ്റീവ് ലാന്‍ഡ് ഏഷ്യ എന്നിവയുമായി സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഗായകര്‍, സംഗീതജ്ഞര്‍, അഭിനേതാക്കള്‍, ഹാസ്യനടന്മാര്‍, നര്‍ത്തകര്‍, ഫാഷന്‍ ഡിസൈനര്‍മാര്‍ തുടങ്ങിയ വീഡിയോ ക്രിയേറ്റര്‍മാരെ ലക്ഷ്യം വെച്ചാണ് ആപ്പ് ഒരുക്കിയിരിക്കുന്നത്.

ഓര്‍ഗാനിക് വളര്‍ച്ചയ്ക്കും സ്ഥിരമായ ധനസമ്ബാദനത്തിനും സഹായിക്കുന്ന ഇക്കോസിസ്റ്റം നിര്‍മ്മിക്കാനാണ് കമ്ബനി പദ്ധതിയിടുന്നത്. പത്രക്കുറിപ്പിലൂടെയാണ് ആപ്പിന്റെ ലോഞ്ചിനെ കുറിച്ച്‌ കമ്ബനി പ്രഖ്യാപിച്ചത്. പ്ലാറ്റ്‌ഫോമില്‍ ജോയിന്‍ ചെയ്യാനായി 100 പേരെ ഇന്‍വൈറ്റ് ചെയ്ത കമ്ബനി അവരുടെ പ്രൊഫൈലുകളില്‍ ഗോള്‍ഡന്‍ ചെക്ക് മാര്‍ക്കും കാണിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ക്ഷണിക്കപ്പെട്ട പുതിയ ആര്‍ട്ടിസ്റ്റ് അംഗങ്ങളായിരിക്കും ആപ്പിലെ പുതിയ ഫീച്ചറുകള്‍ ആദ്യം പ്രിവ്യൂ ചെയ്യുന്നത്. ക്രിയേറ്റേഴ്സിന്റെ പ്രൊഫൈലുകള്‍ ആരാധകര്‍ക്കും ബ്രാന്‍ഡുകള്‍ക്കും സംവദിക്കാനും കലാകാരന്മാരുമായി സഹകരിക്കാനുമുള്ള ഒരു ഓപ്ഷന്‍ വാഗ്ദാനം ചെയ്യും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക