ശബരിമല തീര്‍ഥാടനം ആരംഭിച്ച്‌ ഒരാഴ്ച്ച കഴിയുമ്ബോഴേക്കും സന്നിധാനത്ത് ഭണ്ഡാരം നിറഞ്ഞു കവിയുന്നു. എന്നാല്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഭണ്ഡാരത്തിലെ പണം എണ്ണി തീരുന്നില്ല. 141 ജീവനക്കാര്‍ മാത്രമാണ് പണം എണ്ണിതിട്ടപ്പെടുത്താനുള്ളത്. കുറഞ്ഞത് 200 ജീവനക്കാരെങ്കിലും ഉണ്ടെങ്കിലെ അന്നന്ന് വരുന്ന പണം പൂര്‍ണമായി എണ്ണി തീരുകയുള്ളൂ.

ശ്രീകോവിലിന് മുന്നിലെ ഹുണ്ടികയില്‍ നിന്നും കണ്‍വയര്‍ ബെല്‍റ്റ് വഴി വരുന്ന പണവും ശബരീപീഠം മുതല്‍ സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന 145 വഞ്ചികളിലേയും മറ്റുംപണമാണ് ഭണ്ഡാരത്തിലെത്തിച്ച്‌ എണ്ണി തിട്ടപ്പെടുത്തി ബാങ്കിന് കൈമാറുന്നത്. നാണയങ്ങള്‍ തരം തിരിക്കുന്നത് യന്ത്ര സംവിധാനം വഴിയാണ്. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും വൈകിട്ട് 4.30 മുതല്‍ 9.30 വരെ രണ്ട് ഷിഫ്റ്റായാണ് പ്രവര്‍ത്തനം. നോട്ടുകളാണ് ഇപ്പോള്‍ ഭണ്ഡാരത്തില്‍ കൂടുതല്‍ എത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാണയങ്ങള്‍ എണ്ണി തീര്‍ക്കുന്നതിനാണ് കാലതാമസം. ഇവ അട്ടിയിട്ടാണ് എണ്ണുന്നത്. ഒരു രൂപ തന്നെ പല വലിപ്പമുള്ള നാണയങ്ങള്‍ ഉള്ളതിനാല്‍ യന്ത്രത്തില്‍ എണ്ണി തിട്ടപ്പെടുത്താന്‍ കഴിയില്ല. തിരക്ക് കൂടുന്നതോടെ പഴയ ഭണ്ഡാരം കൂടി തുറക്കേണ്ടിവരും. ഇതിനായി കൂടുതല്‍ ജീവനക്കാരെയും ഗാര്‍ഡ് ഡ്യൂട്ടിക്കാരെയും നിയമിക്കേണ്ടിവരും.

നിലവിലുള്ള പുതിയ ഭണ്ഡാരത്തിന് സ്ഥലസൗകര്യ കുറവും ഉണ്ട്. വൈക്കത്തഷ്ടമിയായതിനാല്‍ അവിടെ നിന്നുള്ള ജീവനക്കാര്‍ എത്തിയിരുന്നില്ല. അടുത്ത ദിവസം അമ്ബതോളം ജീവനക്കാര്‍ എത്തുമെന്നും ഇതോടെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നുമാണ് അധികൃതര്‍ പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക