കേരളത്തിന്റെ ടൂറിസം വളര്‍ച്ചയെ ചൊല്ലി പൊതു വേദിയില്‍ വാക് പോരുമായി മുഖ്യമന്ത്രിയും കേന്ദ്ര സഹമന്ത്രി വി.മുരളീധരനും. തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത് റീജിയന്‍സിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഏറ്റുമുട്ടല്‍. അതേ വേദിയില്‍ വി. മുരളീധരന് മറുപടിയുമായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസും എത്തിയത് കൗതുകമായി.

നമ്മുടെ നാടിന്റെ ആഭ്യന്തര വരുമാനത്തിന്റെ പത്ത് ശതമാനത്തിലധികം വിനോദസഞ്ചാരമേഖലയില്‍ നിന്നാണ്. ഞാന്‍ ഈ കണക്ക് പറയുന്നത്. മറ്റു ചിലര്‍ കേരളത്തിന്റെ വരുമാനം വേറെ നിലയിലാണെന്ന് പറഞ്ഞ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കൊണ്ടാണ് – മുഖ്യമന്ത്രി

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളം മദ്യവും ലോട്ടറിയും വിറ്റാണ് പണം ഉണ്ടാക്കുന്നതെന്ന് ഒരു മാസം മുന്പ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. അതിനുള്ള മറുപടി എന്ന നിലയ്ക്കാണ് മുഖ്യമന്ത്രിയുടെ പരോക്ഷ പരാമര്‍ശം. ഇത് തിരിച്ചറിഞ്ഞ് അതേ വേദിയില്‍ മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത് എത്തി.

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ വിനോദസഞ്ചാരമേഖലയില്‍ വലിയ കുതിപ്പ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഗുജറാത്തിലെ സാമ്ബത്തിക മുന്നേറ്റവും അതവിടെ സൃഷ്ടിച്ച വ്യവസായ -നിക്ഷേപ സൗഹൃദ അന്തരീക്ഷം നമ്മള്‍ കാണണം. മിന്നല്‍ ഹര്‍ത്താലും പണിമുടക്കുമില്ലാത്ത ഒരു സാഹചര്യം അവിടെയുണ്ട് – വി.മുരളീധരന്‍

ഗുജറാത്തിനെ പുകഴ്ത്തി കേന്ദ്ര മന്ത്രി സംസാരിച്ച്‌ നിര്‍ത്തിയതിന് തൊട്ട് പിന്നാലെയായിരുന്നു ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ ഊഴം . പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ശശിതരൂര്‍ എംപി തുടങ്ങി നിരവധി ക്ഷണിതാക്കള്‍ വേദിയിലുണ്ടായിരുന്നു.

കേരളത്തിലേക്ക് കൊവിഡിന് ശേഷം ആളുകള്‍ കടന്നുവരാനുള്ള ഒരു കാരണം ജനങ്ങളുടെ പ്രത്യേകതയാണ്. സുന്ദരമായ ഭൂപ്രകൃതിക്കൊപ്പം ജനങ്ങളുടെ ഐക്യവും മതനിരപേക്ഷതയും സൗഹാര്‍ദ്ര മനോഭാവവും ഇവിടേയ്കക് ആളുകളെ ആകര്‍ഷിക്കുന്നു – മുഹമ്മദ് റിയാസ് ടൂറിസം മന്ത്രി

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക