തുടര്‍ച്ചയായ 2 ദിവസം ഇപ്പൊള്‍ ഖത്തറില്‍ അട്ടിമറി പിറന്നിരുന്നു. ഏഷ്യന്‍ ടീമുകളാണ് 2 മത്സരങ്ങളിലും വിജയിച്ചത്.ഇപ്പോഴിതാ മറ്റൊരു ഏഷ്യന്‍ ടീം ഇന്ന് ആദ്യ മത്സരത്തിനായി കളത്തിലിറങ്ങുകയാണ്. ഇന്ത്യന്‍ സമയം വൈകിട്ട് 6.30 ന് എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ വെച്ച്‌ നടക്കുന്ന മത്സരത്തില്‍ സൗത്ത് കൊറിയ ലാറ്റിന്‍ അമേരിക്കന്‍ വമ്ബന്മാരായ ഉറുഗ്വായെ നേരിടും.

സൗത്ത് കൊറിയയെ സമ്ബന്ധിച്ചിടത്തോളം കരുത്തുറ്റ ടീമാണ് ഉറുഗ്വായ്. എന്നിരുന്നാലും ഏഷ്യന്‍ ടീമുകള്‍ തിളങ്ങുന്ന സാഹചര്യത്തില്‍ കൊറിയയും മിന്നുമെന്ന് തന്നെയാണ് ഏവരുടെയും പ്രതീക്ഷ. വെറ്ററന്‍ താരങ്ങളായ ലൂയിസ് സുവാരസ്, എഡിന്‍സണ്‍ കവാനി, ഡിയേഗോ ഗോഡിന്‍ എന്നിവരെ കൂടാതെ ഡാര്‍വിന്‍ ന്യൂനെസ്, ഫെദേ വല്‍വെര്‍ദെ, റോഡ്രിഗോ ബെന്‍്റങ്കര്‍, ജോസെ മരിയ ജിമിനെസ്, റൊണാള്‍ഡ് അരൗഹോ തുടങ്ങിയ സൂപ്പര്‍ താരങ്ങളും ഉറുഗ്വെയന്‍ നിരയിലുണ്ട്. അതുകൊണ്ടുതന്നെ സൗത്ത് കൊറിയയ്ക്ക് ഭയപ്പെടാതെ നിര്‍വാഹമില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മത്സരം ലൈവ് ആയി കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക.


 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക