ശശി തരൂരിനെതിരായ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട് തള്ളി കെ മുരളീധരന്‍ രംഗത്ത്. മലബാറിലെ ജില്ലകളില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ യാതൊരുവിധ വിഭാഗീയതയും ശശി തരൂര്‍ നടത്തിയിട്ടില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. തരൂര്‍ ഒരു നേതാവിനെയും വിമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആളുകളെ വിലകുറച്ച്‌ കണ്ടാല്‍ ഇന്നലെ മെസിക്ക് പറ്റിയത് പറ്റുമെന്ന് കെ മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു. സൗദിയെ വിലകുറച്ച്‌ കണ്ട മെസിക്ക് ഇന്നലെ തലേല് മുണ്ടിട്ട് പോകേണ്ടി വന്നില്ലേ? ബലൂണ്‍ ചര്‍ച്ചയൊന്നും ഇപ്പോള്‍ ആവശ്യമില്ല. അത് അദ്ദേഹത്തിന്റെ ശൈലിയില്‍ പറഞ്ഞതായിരിക്കും. അതിനെ വേറെ രീതിയില്‍ കാണേണ്ടതില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോഴിക്കോട്ടെ പരിപാടിയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന് എംകെ രാഘവന്‍ എംപിക്ക് ആവശ്യപ്പെടാം. അതില്‍ തീരുമാനമെടുക്കേണ്ടത് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമാണ്. അത് അന്വേഷിക്കണമെന്ന ആവശ്യം തനിക്കില്ല. കാരണം, എനിക്കെല്ലാമറിയാം.

പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും അവരുടേതായ റോളുണ്ടെന്ന് കെ മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു. നയതന്ത്ര രംഗത്ത് പരിചയമുള്ളവര്‍ ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ മന്ത്രിയായിട്ടുണ്ട്. അല്ലാതെ ബൂത്ത് തലം മുതല്‍ പ്രവര്‍ത്തിച്ച്‌ വന്നവര്‍ മാത്രമല്ല സ്ഥാനങ്ങളില്‍ എത്തുന്നത്. അതിന് എല്ലാ കാലത്തും പ്രാധാന്യം ഉണ്ട്. ശശി തരൂര്‍ നല്ല എംപിയാണ്. അദ്ദേഹത്തെ താനും വിമര്‍ശിച്ചിട്ടുണ്ട്. ആ കാലത്ത് പോലും അദ്ദേഹം നല്ല എംപിയായിരുന്നു. അദ്ദേഹം നല്ല എംപിയല്ല എന്ന് പറയുന്നത് എതിരാളികള്‍ക്ക് വടികൊടുക്കുന്ന പരിപാടിയാണ്. ഒന്നര വര്‍ഷം കഴിഞ്ഞാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക