ശശി തരൂര്‍ നടത്തുന്ന മലബാര്‍ പര്യടനം വിഭാഗീയ പ്രവര്‍ത്തനമെന്ന പരോക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ സംഘടനയെ ശക്തിപ്പെടുത്താനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് വിഭാഗീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

”കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും ഇടമുണ്ട്. സംഘടനയില്‍ എല്ലാവരെയും കൂടെനിര്‍ത്തും. കോണ്‍ഗ്രസിലെ സംവിധാനം അനുസരിച്ച്‌ ആരെയും ഒഴിവാക്കില്ല”- സതീശന്‍ പറഞ്ഞു. യുഡിഎഫ് ശക്തിപ്പെടുമ്ബോള്‍ ദുര്‍ബലപ്പെടുത്താന്‍ പല അജണ്ടയുമുണ്ടാകും. അതിനെ ഫലപ്രദമായി നേരിടുമെന്ന് സതീശന്‍ കൂട്ടിച്ചേര്‍ത്തു. ‘മാധ്യമങ്ങള്‍ ഊതി വീര്‍പ്പിച്ച ബലൂണുകള്‍ പെട്ടെന്നു പൊട്ടും. ഞങ്ങളൊന്നും അങ്ങനെ പൊട്ടുന്ന ബലൂണല്ല’- തരൂരിന്റെ പേരു പരാമര്‍ശിക്കാതെ സതീശന്റെ വാക്കുകള്‍ ഇങ്ങനെ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെപിസിസി പ്രസിഡന്റ് എഴുതാത്ത കത്ത് എഴുതി എന്നു മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു, കെപിസിസി പ്രസിഡന്റിനെ പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു എന്നും വാര്‍ത്ത നല്‍കി. ഇതെല്ലാം കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ശ്രമമാണെന്ന് സതീശന്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കാന്‍ യുഡിഎഫ് ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സതീശന്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക