കൊച്ചി: കമിതാക്കളുടെ പരസ്യ പ്രണയ പ്രകടനങ്ങളും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് നാട്ടുകാരുടെ പരാതി. പിന്നാലെ നോട്ടീസ് പതിച്ച്‌ പൊലീസിന്റെ മുന്നറിയിപ്പ്. കൊച്ചി എച്ച്‌എംടിയിലും പരിസരങ്ങളിലുമാണ് കളമശ്ശേരി പൊലീസ് മുന്നറിയിപ്പ് കുറിപ്പ് പതിച്ചത്. മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ചേഷ്ടകളോ പ്രവൃത്തികളോ കാണിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. നാട്ടുകാര്‍ പരാതിപ്പെട്ടതിനാലാണ് മുന്നറിയിപ്പെന്നും നോട്ടീസില്‍ പറയുന്നു.

ജോഡികളായെത്തുന്ന കൗമാരക്കാരും യുവതീ യുവാക്കളും ഉച്ചയ്ക്കു ശേഷം മൂന്ന് മണി മുതല്‍ സന്ധ്യ കഴിയും വരെ പ്രദേശത്തുണ്ടാകാറുണ്ടെന്നും അവരുടെ പ്രവൃത്തികള്‍ ശല്യമാകുന്നെന്നും പ്രദേശവാസികളും പറയുന്നു. വൈകീട്ട് വയോധികര്‍ക്കു വന്നിരിക്കാന്‍ പോളി ടെക്നിക്കിനു സമീപം റസിഡന്‍സ് അസോസിയേഷന്‍ ഒരു പാര്‍ക്ക് സ്ഥാപിച്ചിരുന്നു. അവിടവും ഇത്തരക്കാര്‍ താവളമാക്കിയതോടെ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും നടന്നു പോകാന്‍ പോലും പറ്റാതായെന്നും തുടര്‍ന്ന് അസോസിയേഷന്‍ തന്നെ പാര്‍ക്ക് ഇല്ലാതാക്കിയെന്നും നാട്ടുകാര്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനിടെ ഒരു റെസിഡന്‍സ് അസോസിയേഷന്‍ പ്രദേശത്ത് 30 ലധികം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല. പാര്‍ക്ക് ഇല്ലാതായതോടെ വഴിയോരവും കടകളുമൊക്കെ കമിതാക്കള്‍ താവളമാക്കാന്‍ തുടങ്ങിയെന്നും അവരുടെ പ്രവൃത്തികള്‍ അതിരുവിട്ടതോടെ അതുവഴി നടക്കുന്നതു പോലും ദുസ്സഹമായെന്നും പ്രദേശവാസികള്‍ പറയുന്നു. തുടര്‍ന്നാണ് പരാതിപ്പെട്ടത്.

എച്ച്‌എംടി ജങ്ഷനു പരിസരിത്തുള്ള ചില സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളാണ് ഇവിടെ എത്തുന്നവരില്‍ ഏറെയുമെന്നും ഇവരില്‍ പലരും യൂണിഫോമിലാണ് എന്നതിനാല്‍ തിരിച്ചറിയാമെന്നും നാട്ടുകാര്‍ പറയുന്നു. നേരത്തേ ഇതേ സ്ഥലങ്ങളില്‍ ലഹരി മാഫിയ തമ്ബടിച്ചെങ്കിലും പൊലീസും നാട്ടുകാരും ഇടപെട്ടാണ് ഒതുക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക