മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായി ഇനി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉണ്ടാകില്ല. ക്ലബ് താരത്തിന്റെ കരാര്‍ റദ്ദാക്കിയതായി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ അടുത്തിടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബിന് എതിരെ നല്‍കിയ അഭിമുഖം ഏറെ വിവാദം ആയിരുന്നു. ആ അഭിമുഖത്തിന്റെ തുടര്‍ നടപടി ആയാണ് ഈ നടപടി.

താരവുമായി ചര്‍ച്ച ചെയ്ത് സംയുക്തമായാണ് കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചത് എന്ന് ക്ലബ് ഇന്ന് ഔദ്യോഗിക കുറിപ്പില്‍ പറഞ്ഞു. റൊണാള്‍ഡോ ക്ലബിന് നല്‍കിയ സംഭാവനക്ക് നന്ദി പറയുന്നു എന്നും ക്ലബ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക